ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം സൗദിയിൽ സംസ്കരിച്ചു

Published : Jul 21, 2023, 10:55 PM ISTUpdated : Aug 02, 2023, 02:49 PM IST
ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം സൗദിയിൽ സംസ്കരിച്ചു

Synopsis

ഖമീസ് മുശൈത്തിൽ ആർ.സി കോള കമ്പനിയിൽ അഞ്ചുവർഷമായി സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു.

റിയാദ്: തെക്കൻ സൗദിയിലെ നജ്റാനിൽ കഴിഞ്ഞ ചൊവ്വാഴ്ച ഹൃദയാഘാതം മൂലം മരിച്ച തലശ്ശേരി മാറപ്പീടിക മറിയാസ് ഹൗസിൽ പരേതനായ പാറാൽ അബ്ദുൽ കാദറിെൻറ മകൻ നൗഷാദിെൻറ (52) മൃതദേഹം ഖബറടക്കി. നജ്റാനിലെ അൽ ഫൈസലിയ മഖ്ബറയിലാണ് ഖബറടക്കിയത്. 

ഖമീസ് മുശൈത്തിൽ ആർ.സി കോള കമ്പനിയിൽ അഞ്ചുവർഷമായി സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ 10 ന് ശരീര വേദനയെ തുടർന്ന്  നജ്റാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ചുണ്ടായ ഹൃദയസ്തംഭനം മരണകാരണമാകുകയായിരുന്നു. നജ്റാൻ പ്രതിഭ റിലീഫ് കൺവീനറും സി.സി ഡബ്ല്യു മെമ്പറുമായ അനിൽ രാമചന്ദ്രൻ, അബ്ദുൽ സലീം ഉപ്പള (കെ.എം.സി.സി) എന്നിവർ രേഖകൾ ശരിയാക്കാൻ രംഗത്തുണ്ടായിരുന്നു.

മൻശാദ് ലത്തീഫി (ഐ.സി.എഫ്), മുഹമ്മദ് അലി ചെന്ത്രാപ്പിന്നി (തനിമ), ഖത്തറിൽ നിന്നെത്തിയ ബന്ധുക്കളായ ആസിഫ്, അൻസീർ, ഷൈനി, ആർ.സി കോള കമ്പനിയിലെ സഹപ്രവർത്തകർ എന്നിവർ സംസ്കാര ചടങ്ങിൽ സംബന്ധിച്ചു. ഭാര്യ: സബീന നൗഷാദ്, മക്കൾ: ഹന നൗഷാദ് (24), മുഹമ്മദ് അസീം ഷാൻ (22), ഹാദിയ ഫാത്തിമ (12).

Read Also -  നാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾക്കിടെ പ്രവാസി മലയാളി മരിച്ചു

മകളെ കാണാന്‍ സന്ദർശന വിസയില്‍ എത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: സന്ദർശന വിസയിൽ സൗദി അറേബ്യയിലെത്തിയ മലയാളി വയോധികൻ നിര്യാതനായി. റിയാദിൽനിന്ന് 300 കിലോമീറ്ററകലെ ലൈല അഫ്ലാജിൽ കൊല്ലം കരുനാഗപ്പള്ളി കട്ടിൽക്കടവ് അടിനാട് സ്വദേശി കൊച്ചുതറയിൽ റഹീം (75) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. 

ലൈല അഫ്ലാജിലുള്ള മകളുടെ അടുത്ത് സന്ദർശന വിസയിൽ കുറച്ച് നാൾ മുമ്പാണ് ഇദ്ദേഹം എത്തിയത്. അസുഖബാധിതനായി ദിവസങ്ങളായി ലൈല അഫ്ലാജിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മൃതദേഹം അഫ്ലാജിൽ ഖബറടക്കും. അതിന് വേണ്ടിയുള്ള നടപടികൾ പൂർത്തീകരിക്കാൻ ലൈല അഫ്ലാജ് കെ.എം.സി.സി ഭാരവാഹികളും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങും രംഗത്തുണ്ട്. പിതാവ്: മൊയ്തീൻ കുഞ്ഞ് (പരേതൻ), മാതാവ്: ശരീഫ ബീവി (പരേത), ഭാര്യ: ഫാത്തിമത്ത് (പരേത).

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂണിയൻ കോപ് ഹത്ത ബ്രാഞ്ച് നവീകരണം പൂർത്തിയായി
നാലര പതിറ്റാണ്ടുകാലം സൗദിയിൽ പ്രവാസി, ചികിത്സയിലിരുന്ന മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി