ആത്മഹത്യ ചെയ്ത പ്രവാസി മലയാളിയുടെ മൃതദേഹം ഒരു മാസത്തിന് ശേഷം നാട്ടിലെത്തിച്ചു

Published : Aug 19, 2023, 02:01 PM ISTUpdated : Aug 19, 2023, 02:35 PM IST
 ആത്മഹത്യ ചെയ്ത പ്രവാസി മലയാളിയുടെ മൃതദേഹം ഒരു മാസത്തിന് ശേഷം നാട്ടിലെത്തിച്ചു

Synopsis

15 വർഷമായി സൗദിയിൽ പ്രവാസിയായിരുന്ന അനിൽകുമാർ ഒരു കോൺക്രീറ്റ് സിമൻറ് കമ്പനിയിലെ ഡ്രൈവർ ആയിരുന്നു.

റിയാദ്: ആത്മഹത്യ ചെയ്ത പ്രവാസി മലയാളിയുടെ മൃതദേഹം ഒരു മാസത്തിന് ശേഷം നാട്ടിലെത്തിച്ചു. ജൂലൈ രണ്ടിന് ബുറൈദയിലെ തസ്‌ലിയയിൽ മരിച്ച ആലപ്പുഴ കായംകുളം കാക്കനാട് സ്വദേശി നെയ്‌ശേരിൽ വീട്ടിൽ അനിൽകുമാറിെൻറ (52) മൃതദേഹമാണ് സൗദി എയർലൈൻസ് വിമാനത്തിൽ വെള്ളിയാഴ്ച രാവിലെ 10 ന് നെടുമ്പാശ്ശേരിയിൽ എത്തിച്ചത്.

ബന്ധുക്കൾ ഏറ്റുവാങ്ങി വൈകീട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കരിച്ചു. സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഖസീം പ്രവാസി സംഘം ജീവകാരുണ്യ വിഭാഗം കൺവീനർ അജി മണിയാർ, പ്രസിഡൻറ് നിഷാദ് പാലക്കാട്‌, പ്രവർത്തരായ ഫിറോസ് പത്തനാപുരം, നൗഷാദ്, മനോജ്‌ നടരാജൻ എന്നിവരുടെ നേതൃത്വത്തിലാണ് നിയമ നടപടികൾ പൂർത്തീകരിച്ച്‌ നാട്ടിലേക്ക് അയച്ചത്. അനിൽകുമാർ ജോലി ചെയ്തിരുന്ന കമ്പനിയുടെ മാനേജരായ സൗദി പൗരെൻറ ഇടപെടലും നടപടികൾ വേഗത്തിലാക്കി. 15 വർഷമായി സൗദിയിൽ പ്രവാസിയായിരുന്ന അനിൽകുമാർ ഒരു കോൺക്രീറ്റ് സിമൻറ് കമ്പനിയിലെ ഡ്രൈവർ ആയിരുന്നു. ഭാര്യ: രജനി, മക്കൾ: അഖിൽ, അമൽ. 

Read Also- അഴിമതി കേസുകളിൽ മന്ത്രാലയ ഉദ്യോഗസ്ഥരടക്കം 107 പേർ സൗദിയില്‍ അറസ്റ്റിൽ

ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഖബറടക്കി

റിയാദ്: സൗദി തലസ്ഥാന നഗരത്തിൽനിന്ന് 1500 കിലോമീറ്ററകലെ അറാറിൽ മരിച്ച മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് മരത്താണി സ്വദേശി പി.സി. അബ്ദുൽ റഷീദിന്‍റെ മൃതദേഹം ഖബറടക്കി. അറാർ-റഫ്ഹ റോഡിലെ ഒഗീലയിലാണ് ഖബറടക്കിയത്. അറാർ ഒഗീലയിൽ മസാജ് സെൻററിൽ ഫിസിയോതെറാപ്പിസ്റ്റ് ആയിരുന്നു അബ്ദുൽ റഷീദ്. 

ഈ മാസം അഞ്ചിന് പകൽ 11നാണ് അബ്ദുൽ റഷീദ് മരിച്ചത്. 10 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ അബ്ദുൽ റഷീദ് കഴിഞ്ഞ ഒന്നര വർഷം മുമ്പാണ് ഒഗീലയിൽ ജോലിക്ക് എത്തിയത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ രാത്രിയിൽ ഉറക്കത്തിൽ മരണപ്പെട്ടതിനാൽ പൊലീസ്, ഫോറൻസിക് പരിശോധനകൾക്ക് ശേഷമാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹം ഇവിടെ അടക്കം ചെയ്യുന്നതിന് കുടുംബം അവശ്യപ്പെട്ടതനുസരിച്ച് ഒഗീലയിലെ അരീക്കോട് സ്വദേശി ഷഫീഖിനെ പവർ ഓഫ് അറ്റോർണിയായി ചുമതലപ്പെടുത്തുകയും റിയാദ് ഇന്ത്യൻ എംബസിയിൽ നിന്നും ദിവസങ്ങൾക്കുള്ളിൽ എൻ.ഒ.സി ലഭിക്കുകയും ചെയ്തു.

ഫോറൻസിക് പരിശോധനയുമായി ബന്ധപ്പെട്ട നടപടികൾ ഉണ്ടായതിനാൽ പൊലീസ് റിപ്പോർട്ട് തിങ്കളാഴ്ചയാണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഷഫീഖും റഷീദിെൻറ സ്പോൺസറും ഒഗീല പോലീസ് സ്റ്റേഷനിൽ അന്വേഷിച്ചു കൊണ്ടിരുന്നു. മൃതദേഹം ഖബറടക്കാൻ വേണ്ട നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദയിൽ നിന്ന് മുഹമ്മദ്കുട്ടി പാണ്ടിക്കാട്, റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ എന്നിവർ അറാർ കെ.എം.സി.സി പ്രവർത്തകരെ സഹായിച്ചു. 

നാട്ടിൽ നിന്നും പവർ ഓഫ് അറ്റോർണി തയാറാക്കി അയക്കാൻ തൃക്കലങ്ങോട് പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻറ് കെ.ടി. ജലീൽ, അബ്ദുൽ റഷീദിെൻറ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. അറാർ കെ.എം.സി.സി പ്രസിഡൻറ് അബ്ദുൽ ഹക്കീം അലനല്ലൂർ, ജനറൽ സെക്രട്ടറി സലാഹുദ്ദീൻ വെണ്ണക്കോട്, ഫൈസൽ കണ്ണൂർ, ഇർഷാദ് തിരൂർ, ഷഫീഖ് അരീക്കോട്, ഉമർ കാവനൂർ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യൂസഫലിയുടെ തുടർഭരണ പരാമർശം; ദുബായിൽ വൻ കൈയടി
യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ