
കുവൈത്ത് സിറ്റി: ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ കുവൈത്തിലെത്തി. രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് മന്ത്രി കുവൈത്തിലെത്തിയത്.
ബുധനാഴ്ച രാവിലെ കുവൈത്തിലെത്തിയ മുരളീധരനെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ആദര്‍ശ് സൈ്വകയും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇന്ത്യന്‍ എംബസിയില്‍ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയ അദ്ദേഹം ധീര ജവാന്മാരുടെ സ്മരണയ്ക്കായി സ്ഥാപിച്ച ശിലാഫലകം അനാച്ഛാദനം ചെയ്തു. ഇന്ത്യന്‍ നഴ്‌സസ് ഫെഡറേഷന്‍ ഓഫ് കുവൈത്ത് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം നഴ്‌സുമാര്‍ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പ് പ്രതിനിധികളുമായും അദ്ദേഹം ചര്‍ച്ച നടത്തി.
ഇന്ത്യ-കുവൈത്ത് സൗഹൃദം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി തുടരുന്ന ഉന്നതതല സന്ദര്‍ശനങ്ങളുടെ ഭാഗമായാണ് വി മുരളീധരന്റെ സന്ദര്‍ശനം. കുവൈത്ത് മന്ത്രിമാരുമായും വിശിഷ്ട വ്യക്തികളുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തും. ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്, സാമൂഹിക സേവനം എന്നീ മേഖലകളില്‍ കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരെ അദ്ദേഹം അഭിസംബോധന ചെയ്യും. പ്രാദേശികവും അന്തര്‍ദേശീയവുമായ വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.
Read Also - വിമാന സര്‍വീസ് വൈകിയാല്‍ നഷ്ടപരിഹാരം, 200 ശതമാനം വരെ നഷ്ടപരിഹാരം നല്‍കാനും പുതിയ നിയമം
പ്രവാസി നാടുകടത്തല്‍ വര്‍ധിക്കുന്നു; ഏഴര മാസത്തിനിടെ കാല്‍ലക്ഷം പേരെ നാടുകടത്തി
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് നാടുകടത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. താമസ കുടിയേറ്റ നിയമം ലംഘിക്കുന്ന പ്രവാസികൾ, ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർ, തൊഴില്‍ നിയമലംഘകര്‍, ലഹരി കച്ചവടം, രാജ്യദ്രോഹ കുറ്റം എന്നീ നിയമലംഘനങ്ങളില്‍ പിടിക്കപ്പെടുന്നവരെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തുകയാണ് പതിവ്.
ജനുവരി ആദ്യം മുതൽ ഓഗസ്റ്റ് 19 വരെ 25,000 പ്രവാസികളെ നാടുകടത്തി. പ്രതിദിനം ശരാശരി 108 പ്രവാസികൾ നാടുകടത്തപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. നിയമം ലംഘിക്കുന്ന ആരോടും വിട്ടുവീഴ്ച വേണ്ടെന്നുള്ള ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ പ്രത്യേക നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കർശന നടപടികൾ അതിവേഗം തുടരുന്നത്. പൊതുതാൽപ്പര്യം മുൻനിർത്തി അഡ്മിനിസ്ട്രേറ്റീവ് തീരുമാന പ്രകാരം നാടുകടത്തപ്പെട്ടവരിൽ 10,000 സ്ത്രീകളുമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ