
ദുബൈ: യുഎഇയില്‍ കോര്‍പ്പറേറ്റ് നികുതി നടപ്പിലാക്കാന്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കി സാമ്പത്തിക മന്ത്രാലയം. പുതിയ ചട്ടം ഓഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍ വരും. നികുതി അടയ്ക്കല്‍, റീഫണ്ട്, പാപ്പരാകുന്ന സാഹചര്യം എന്നിവ ഉള്‍പ്പെടെയുള്ള ചട്ടങ്ങളിലാണ് ഭേദഗതി.
കഴിഞ്ഞ ജൂണിലാണ് യുഎഇയില്‍ കോര്‍പ്പറേറ്റ് നികുതി ബാധകമാക്കിയത്. കണക്കുകള്‍ രേഖപ്പെടുത്തുകയും അടുത്ത അഞ്ച് വര്‍ഷത്തേക്ക് സൂക്ഷിക്കുകയും വേണം. തര്‍ക്കമുള്ള അക്കൗണ്ട് ആണെങ്കില്‍ അടുത്ത നാല് വര്‍ഷത്തേക്കോ തര്‍ക്കം തീരുന്ന വരെയോ സൂക്ഷിക്കണം. ഏതാണോ ഒടുവില്‍ സംഭവിക്കുന്നത് അതുവരെ കണക്ക് സൂക്ഷിക്കണം. കണക്കുമായി ബന്ധപ്പെട്ട രേഖകള്‍ ഇംഗ്ലീഷില്‍ നല്‍കാം. ഏതെങ്കിലും പ്രത്യേക ഭാഗം ആവശ്യപ്പെട്ടാല്‍ അറബിയില്‍ മൊഴിമാറ്റം ചെയ്യണം.
നികുതിദായകന് നിയമ സഹായത്തിന് അഭിഭാഷകനെ നിയമിക്കുന്നെങ്കില്‍ അതിന്റെ മുഴുവന്‍ രേഖകളും നിയമന ഉത്തരവും അധികൃതര്‍ക്ക് കൈമാറും. അധികമായി നല്‍കുന്ന നികുതി തിരികെ ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ ഭാവിയിലെ നികുതി തുകയിലേക്കോ കമ്പനിയുടെ നികുതി കുടിശ്ശികയിലേക്കോ വകകൊള്ളിക്കും. നികുതി വെട്ടിപ്പ് കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതില്‍ പാലിക്കേണ്ട വ്യവസ്ഥകളും പരിഷ്‌കരിച്ചു. കമ്പനിയുടെ ഓഡിറ്റുമായി ബന്ധപ്പെട്ട രേഖകള്‍ ഓഡിറ്റര്‍ക്ക് കൈവശം വെക്കാം. നികുതി വെട്ടിപ്പ് കണ്ടെത്തിയാല്‍ കോടതിയിലേക്ക് പോകുന്നതിന് മുമ്പ് പിഴയടച്ച് നിയമലംഘനം ഒഴിവാക്കാനുള്ള അവസരം നല്‍കണം. നികുതി വെട്ടിപ്പിനുള്ള പിഴ 50,000 ദിര്‍ഹമാണ്. പുതിയ നികുതി ചട്ടങ്ങളും മന്ത്രിസഭാ തീരുമാനങ്ങളും ധനമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Read Also - ഇന്ധനവില ഉയരും; പുതിയ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ച് യുഎഇ
പ്രധാനമായും മൂന്ന് നിയമലംഘനങ്ങളാണ് കോര്‍പ്പറേറ്റ് നികുതിയുമായി ബന്ധപ്പെട്ട് യുഎഇ മന്ത്രിസഭ പുറപ്പെടുവിച്ച പുതിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. സമയത്തിന് കോര്‍പ്പറേറ്റ് നികുതി അടയ്ക്കുന്നതിലും ഫയല്‍ ചെയ്യുന്നതിലും വീഴ്ച വരുത്തുന്നതാണ് ഒരു നിയമലംഘനം. കോര്‍പ്പറേറ്റ് നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ഫെഡറല്‍ ടാക്‌സ് അതോറിറ്റിയില്‍ സമര്‍പ്പിച്ച രേഖകളില്‍ മാറ്റം വരുത്തുന്നത് അതോറിറ്റിയെ അറിയിച്ചിട്ടില്ലെങ്കില്‍ അത് നിയമലംഘനമായി കണക്കാക്കും. കോര്‍പ്പറേറ്റ് നിയമപ്രകാരം സൂക്ഷിക്കേണ്ടതും സമര്‍പ്പിക്കേണ്ടതുമായ രേഖകള്‍ കൃത്യമല്ലെങ്കിലും നിയമലംഘനമായി കണക്കാക്കും. 3,75,000 ദിര്‍ഹവും അതിന് മുകളിലും ലാഭമുള്ള കമ്പനികളാണ് ഒമ്പത് ശതമാനം കോര്‍പ്പറേറ്റ് നികുതി അടയ്‌ക്കേണ്ടത്.
Read Also - ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് സന്തോഷ വാർത്ത; ഇ- വിസ റെഡി, ഇനി എളുപ്പം പറക്കാം ഈ രാജ്യത്തേക്ക്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ