ഓണാഘോഷങ്ങൾക്ക് തുടക്കം; മസ്‌കറ്റിലെ പ്രവാസി സമൂഹം ആഘോഷ നിറവിൽ

Published : Aug 27, 2023, 10:21 PM IST
ഓണാഘോഷങ്ങൾക്ക് തുടക്കം; മസ്‌കറ്റിലെ പ്രവാസി സമൂഹം ആഘോഷ നിറവിൽ

Synopsis

ആഘോഷങ്ങളുടെ ഭാഗമായി രമേശ് ചെന്നിത്തല എം എൽ എ, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കെ.ൻ. അനന്തകുമാർ,  നർത്തകി മേതിൽ ദേവിക, സംവിധായകൻ ലാൽ ജോസ് . സിനിമ നടൻ ഷൈജു കുറുപ്പ്,പിന്നണി ഗായകൻ രതീഷ് കുമാർ എന്നിവർ  മസ്കറ്റിലെത്തും.

മസ്കറ്റ്: ഒമാനിലെ ഓണാഘോഷങ്ങൾക്ക്  വാരാന്ത്യമായതോടു കൂടി പ്രവാസി സമൂഹം തുടക്കം കുറിച്ചു. അംഗീകൃത മലയാളി സംഘടനകൾ മുതൽ പ്രാദേശിക കൂട്ടായ്‌മകൾ വരെ വളരെ സജീവമായി തന്നെ ഈ വര്ഷം ഓണാഘോഷം കെങ്കേമമാക്കുവാൻ  ഒരുങ്ങി കഴിഞ്ഞു. വാരാന്ത്യങ്ങൾ  കേന്ദ്രികരിച്ചു ഒരുക്കിയിരിക്കുന്ന ആഘോഷങ്ങൾ അടുത്ത രണ്ടു മാസം നീണ്ടു നിൽക്കും. ഓഡിറ്റോറിയത്തിന്റെ ലഭ്യത കുറവും വാരാന്ത്യ ദിനങ്ങളായ വെള്ളി ശനി എന്നി  ദിവസങ്ങളിൽ ലഭിക്കുന്ന ഒഴിവും കണക്കിലെടുത്താണ്  ഒമാനിലെ പ്രവാസി സമൂഹം ഓണാഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്.

ഈ കഴിഞ്ഞ വാരാന്ത്യം മുതൽക്കു തന്നെ ഒമാനിൽ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുകയുണ്ടായി.
ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് മസ്കറ്റിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ മസ്കറ്റ് ഹാമേഴ്‌സിന്റെ  ആഭിമുഖ്യത്തിലായിരുന്നു ഈ വർഷത്തെ  ഓണാഘോഷപരിപാടികൾക്ക് ഒമാനിൽ തുടക്കം കുറിച്ചത്. കൂട്ടായ്മയുടെ അംഗങ്ങൾ തിരുവാതിരക്കളിയും ഒപ്പനയും അവതരിപ്പിച്ചുകൊണ്ട് ആഘോഷങ്ങൾ  കെങ്കേമമാക്കുകയുണ്ടായി. ബർക്കയിലെ ഫാം ഹൗസിൽ വെച്ചായിരുന്നു മസ്കറ്റ് ഹാമെർസ്‌ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. സൂറിലെ  കൈരളി കൂട്ടായ്മാ അംഗങ്ങൾ സൂർ ക്ലബ്ബിൽ ഒരുക്കിയ ഓണസദ്യയിലും കല കായിക മേളയിലും പൊതുജനങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടി വൈകീട്ട് അഞ്ചു മണി  വരെ നീണ്ട് നിന്നു.

വരുന്ന വാരാന്ത്യം മുതൽ വിവിധ പ്രാദേശിക കൂട്ടായ്‍മകളും, അംഗീകൃത  സംഘടനകളും  വിവിധ വേദികളിൽ ഓണാഘോഷ  പരിപാടികൾ സംഘടിപ്പിക്കുവാൻ തയ്യാറായി കഴിഞ്ഞു.
പാലക്കാട് പ്രവാസികളുടെ കൂട്ടായ്മ സെപ്തംബര് ഒന്നും രണ്ടും തീയതികളിൽ ഓണാഘോഷ പരിപാടികൾ കെങ്കേമമാക്കുവാനുള്ള  അവസാന ഒരുക്കത്തിലുമാണ്. മലയാള സിനിമ സംവിധായകൻ ലാൽ ജോസ്, നാർത്തികി മേതിൽ ദേവിക എന്നിവർ  ആഘോഷ ചടങ്ങിൽ മുഖ്യാതിഥികളായി എത്തും.

സെപ്തംബര് എട്ടാം തിയതി വെള്ളിയാഴ്ച മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാ വിഭാഗം ഒരുക്കുന്ന  ആഘോഷ പരിപാടിയിൽ ഓണസദ്യയോടൊപ്പം വിവിധ കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പഞ്ചവാദ്യം, അംഗങ്ങൾ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജൂനിയർ വിജയി പല്ലവി രതീഷ്, പിന്നണി ഗായകൻ രതീഷ് കുമാർ എന്നിവർ നയിക്കുന്ന സംഗീത  നിശയുമാണ് അരങ്ങേറുക.

സെപ്തംബര് പതിനഞ്ചാം തിയതി  എൻ.എസ്.എസ്സ് കുടുംബങ്ങളുടെ  കൂട്ടായ്‌മ  ഒരുക്കുന്ന ഓണാഘോഷ പരിപാടിയിൽ മലയാള സിനിമ നടൻ ഷൈജു കുറുപ്പ് പങ്കെടുക്കും. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടിയിൽ അംഗങ്ങളുടെ കലാപരിപാടികളും ഓണസദ്യയും ഉണ്ടാകും.
സെപ്തംബര് ഇരുപത്തി രണ്ടാം തിയതി മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ മലയാള വിഭാഗത്തിന്റെ ഓണാഘോഷ പരിപാടികൾ  അൽ ഫെലാജ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ കേരളത്തിലെ ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും സ്ഥാപകരിൽ ഒരാളുമായ    കെ.ൻ. അനന്തകുമാർ മുഖ്യാതിഥിയായി എത്തും. മൂവായിരത്തിലധികം പേർക്കായി ഒരുക്കുന്ന വിപുലമായ  ഓണ സദ്യയും  അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടാകും. സെപ്തംബര് ഇരുപത്തി എട്ടാം  തിയതി  ഹരിപ്പാട് പ്രവാസി കൂട്ടായ്‍മയുടെ ഓണാഘോഷ പരിപാടിയിൽ ഹരിപ്പാട് എം.എൽ.എ  രമേശ് ചെന്നിത്തല ഓണാശംസകൾ നേരുവാൻ എത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു . അഭയാഹിരൺമയി, ഭാഗ്യരാജ്, ശ്യാം തൃക്കുന്നപുഴ, സുമേഷ് ചന്ദ്രൻ, രാജേഷ് പാണവള്ളി എന്നിവരുടെ കലാവിരുന്നുകളും ഒപ്പം ഹരിപ്പാട് കൂട്ടായ്മായിലെ മറ്റു കലാകാരന്മാരുടെയും, കലാകാരികളിടെയും പരിപാടികളും ഉണ്ടായിരിക്കും.

ഇതിനു പുറമെ  വ്യാപാര സ്ഥാപനങ്ങളിലും ഓണത്തിനോടനുബന്ധിച്ചു വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ഒമാനിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ കെ എം ട്രേഡിംഗ് ഓണാഘോഷങ്ങളോടനുബന്ധിച്ച്  'മധുരമായ് പാടാം മാധുര്യം വിളമ്പാം' എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന പരിപാടിയിൽ വിവിധ മത്സരങ്ങള്‍ ഉള്‍പ്പെടെ ആകർഷകങ്ങളായസമ്മാനങ്ങളും നൽകുന്നുണ്ട്. ഓഗസ്റ്റ് 31 ഇന് അല്‍ഖുവൈര്‍ കെ എം ഹൈപ്പര്‍മാര്‍ക്കറ്റില്‍ വൈകീട്ട് ആറു  മണി മുതല്‍ക്ക് പരിപാടികൾ ആരംഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഇ-കാർഡ് വിൽപ്പനയ്ക്ക് പുതിയ നിയമം; ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ഉറപ്പാക്കണമെന്ന് വാണിജ്യ മന്ത്രാലയം
പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി