ഹെലികോപ്റ്റര്‍ അപകടം; രണ്ട് പൈലറ്റുമാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Published : Sep 08, 2023, 10:43 PM IST
ഹെലികോപ്റ്റര്‍ അപകടം; രണ്ട് പൈലറ്റുമാരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

Synopsis

രണ്ടാമത്തെ പൈലറ്റിനായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടര്‍ അറിയിച്ചു.

ദുബൈ: പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ സംഭവത്തില്‍ ഒരു പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി. വ്യാഴാഴ്ച നടന്ന അപകടത്തില്‍ ഉള്‍പ്പെട്ട രണ്ട് പൈലറ്റുമാരില്‍ ഒരാള്‍ മരിച്ചതായി ജിസിഎഎ അറിയിച്ചു. 

രണ്ടാമത്തെ പൈലറ്റിനായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടര്‍ അറിയിച്ചു. പൈലറ്റിന്റെ മരണത്തില്‍ അതോറിറ്റി അനുശോചനം രേഖപ്പെടുത്തി. 

ദുബൈയിലെ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബെല്‍ 212 മീഡിയം ഹെലികോപ്റ്റര്‍ പരിശീലന പറക്കലിനിടെ തകര്‍ന്നുവീഴുകയായിരുന്നു.  ഈജിപ്ഷ്യന്‍, ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് പൈലറ്റുമാരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. 2023 സെപ്തംബര്‍ ഏഴ് വ്യാഴാഴ്ച രാത്രി 8.30നാണ് അപകടം സംബന്ധിച്ച വിവരം ജനറല്‍ ഏവിയേഷന്‍ അതോറിറ്റിയിലെ (ജിസിഎഎ) എയര്‍ ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടറിന് ലഭിച്ചത്.

രണ്ട് പൈലറ്റുമാരുമായി രാത്രി പരിശീലന യാത്രക്കിടെ എ6-എഎല്‍ഡി രജിസ്‌ട്രേഷനുള്ള എയ്‌റോഗള്‍ഫിന്റെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്ററാണ് കടലില്‍ വീണത്. സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ടീം അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ദുബായ് വേള്‍ഡ് സെന്‍ട്രല്‍ (അല്‍മക്തൂം) ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയറോഗള്‍ഫ് കമ്പനിക്കു കീഴില്‍ ലിയൊനാര്‍ഡൊ എ.ഡബ്ലിയു 139, ബെല്‍ 212, ബെല്‍ 206 ഹെലികോപ്റ്റുകള്‍ ഉള്‍പ്പെട്ട വിമാനനിരയുണ്ട്.

(പ്രതീകാത്മക ചിത്രം)

Read Also-  സ്‌പോണ്‍സറുടെ മകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; വീട്ടുജോലിക്കാരിക്ക് വന്‍തുക നഷ്ടപരിഹാരം

വിമാനത്തിന്റെ എഞ്ചിനില്‍ തീപ്പൊരി; എമര്‍ജന്‍സി ലാന്‍ഡിങ്, കാരണം വിശദമാക്കി അധികൃതര്‍

ജിദ്ദ: ജിദ്ദയിലേക്ക് പുറപ്പെട്ട ഫ്‌ലൈനാസ് വിമാനത്തിന്റെ എഞ്ചിനില്‍ തീപ്പൊരിയുണ്ടായതോടെ വിമാനം അടിയന്തരമായി നിലത്തിറക്കി. തുര്‍ക്കിയിലെ ട്രാബ്‌സോണില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്.

ബുധനാഴ്ച രാത്രി തുര്‍ക്കിയിലെ ട്രാബ്‌സോണില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനമാണിത്. പറന്നുയര്‍ന്ന ഉടനെ വിമാനത്തിന്റെ വലത് എഞ്ചിന്റെ ഭാഗത്ത് വലിയ ശബ്ദവും തീപ്പൊരിയും ഉണ്ടാകുകയായിരുന്നു. ഇതോടെ വിമാനം തിരികെ ട്രാബ്‌സോണ്‍ എയര്‍പോര്‍ട്ടിലേക്ക് തന്നെ തിരിച്ച് വിടുകയും സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു. എന്നാല്‍ എഞ്ചിനില്‍ പക്ഷി ഇടിച്ചതാണ് തീപ്പൊരിക്ക് കാരണമായതെന്ന് ഫ്‌ലൈനാസ് വിശദീകരിച്ചു. സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ട്രാബ്‌സോണ്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം കരിങ്കടലിന് മുകളിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് എഞ്ചിനില്‍ പക്ഷി ഇടിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണു; സൗദിയിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം