വിവരം അറിഞ്ഞ സ്‌പോണ്‍സര്‍ ഗര്‍ഭഛിദ്രം നടത്താന്‍ ഡോക്ടറെ വീട്ടിലേക്ക് കൊണ്ടുവന്നു. ഈ വിവരം പുറത്തറിയിക്കരുതെന്ന് വീട്ടുജോലിക്കാരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്‌പോണ്‍സറുടെ മകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വീട്ടുജോലിക്കാരിക്ക് വന്‍തുക നഷ്ടപരിഹാരം. ശ്രീലങ്കന്‍ സ്വദേശിനിയായ 32കാരിയാണ് പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായത്. 

വിവരം അറിഞ്ഞ സ്‌പോണ്‍സര്‍ ഗര്‍ഭഛിദ്രം നടത്താന്‍ ഡോക്ടറെ വീട്ടിലേക്ക് കൊണ്ടുവന്നു. ഈ വിവരം പുറത്തറിയിക്കരുതെന്ന് വീട്ടുജോലിക്കാരിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗര്‍ഭഛിദ്രം നടത്തിയതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായ വീട്ടുജോലിക്കാരിയെ തൊഴിലുടമ സ്വദേശത്തേക്ക് വിമാനം കയറ്റി വിടുന്നതിനായി വിമാനത്താവളത്തിലെത്തിച്ചു.

എന്നാല്‍ ആരോഗ്യനില വഷളായ യുവതിയെ വിമാത്തില്‍ കയറ്റാന്‍ വിമാന കമ്പനി അധികൃതര്‍ വിസമ്മതിച്ചു. ഇക്കാര്യം കുവൈത്തിലെ ശ്രീലങ്കന്‍ എംബസിയെ അറിയിക്കുകയുമായിരുന്നു. ഇതോടെ ശ്രീലങ്കന്‍ എംബസി തൊഴിലുടമക്കെതിരെ കേസ് കൊടുത്തു. തുടര്‍ന്ന് നടന്ന നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ യുവതിക്ക് 21,000 അമേരിക്കന്‍ ഡോളറിന് തുല്യമായ തുക (68 ലക്ഷം ശ്രീലങ്കന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിക്കുകയായിരുന്നു.

Read Also - പ്രവാസി മലയാളി നഴ്‌സ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു

വ്യാജ മന്ത്രവാദവും തട്ടിപ്പും നടത്തിയ വിദേശി പിടിയില്‍

കുവൈത്ത് സിറ്റി: വ്യാജ മന്ത്രവാദവും തട്ടിപ്പും നടത്തിയ വിദേശി കുവൈത്തില്‍ പിടിയില്‍. ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥരാണ് ആഫ്രിക്കന്‍ സ്വദേശിയായ പ്രതിയെ പിടികൂടിയത്.

ആളുകളെ വഞ്ചിക്കുന്ന വ്യാജമന്ത്രവാദവും ആഭിചാര പ്രവര്‍ത്തനങ്ങളും നടത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതുവഴി ആളുകളെ സാമ്പത്തികമായി ചൂഷണം ചെയ്യാനാണ് പ്രതി ശ്രമിച്ചത്. പ്രതിയെയും ശേഖരിച്ച തെളിവുകളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് കൈമാറി. തട്ടിപ്പില്‍ നിന്നും സാമ്പത്തിക ചൂഷണങ്ങളില്‍ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

അതേസമയം കുവൈത്തില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട മൂന്ന് ശൃംഖലകള്‍ കുടുങ്ങി. വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയും സോഷ്യല്‍ മീഡിയ വഴി ഇത് പ്രചരിപ്പിക്കുകയും ചെയ്ത സംഘങ്ങളാണ് പിടിയിലായത്. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളില്‍ ആകെ 19 പ്രവാസികളാണ് പിടിയിലായത്. ഇതില്‍ എല്ലാവരും ഏഷ്യന്‍ രാജ്യക്കാരാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...