തൂക്കുകയർ മുന്നിൽ കണ്ടു, ഉമ്മൻ ചാണ്ടി നീട്ടിയ കരങ്ങളിൽ പിടിച്ചുകയറിയ ജീവിതം: പ്രവാസിയുടെ അനുഭവം!

Published : Jul 19, 2023, 10:40 PM ISTUpdated : Jul 19, 2023, 10:53 PM IST
തൂക്കുകയർ മുന്നിൽ കണ്ടു, ഉമ്മൻ ചാണ്ടി നീട്ടിയ കരങ്ങളിൽ പിടിച്ചുകയറിയ ജീവിതം: പ്രവാസിയുടെ അനുഭവം!

Synopsis

ആദ്യം അവർ പത്ത് ലക്ഷംരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഒരുദിവസം കഴിഞ്ഞപ്പോൾ 15ലക്ഷമായി അത് വർദ്ധിപ്പിച്ചു. പണം എത്രയായാലും കരാർ ഉറപ്പിക്കാനായിരുന്നു ഉമ്മൻചാണ്ടിയുടെ നിർദ്ദേശം.

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണവാര്‍ത്ത വിശ്വസിക്കാനാവാതെ ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി സിമിലും അമ്മ ടെല്‍മിയും. മനസിൽ എന്നും ദൈവതുല്യനാണ് ഉമ്മൻചാണ്ടി സാറെന്ന് സിമിലിന്റെ അമ്മ ടെൽമയും നിറകണ്ണുകളോടെ പറയുന്നു. കുവൈത്തില്‍ കേസില്‍പ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സിമിലിന് പുതുജീവിതവും പ്രതീക്ഷകളും നല്‍കിയത് ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലാണ്.

2007ൽ സിമിൽ കുവൈത്തില്‍ ഇലക്ടിക്കൽ ഹെൽപ്പറായി ജോലിചെയ്തു വരവേ റെസ്റ്റോറന്റിൽ ഉണ്ടായ സംഘർഷത്തിൽ ഹൈദരാബാദ് സ്വദേശിയായ ഒരു യുവാവ് കൊല്ലപ്പെട്ടു. കൊലയാളികൾ ഓടി രക്ഷപ്പെട്ടപ്പോൾ, അവിടെ ഭക്ഷണം കഴിക്കാനെത്തിയ സിമിൽ കുറ്റക്കാരനായി. കുവൈത്ത് കോടതി സിമിലിനെ വധശിക്ഷയ്ക്ക് വിധിച്ചു. കൊല്ലപ്പെട്ട യുവാവിന്റെ അമ്മയോ ഭാര്യയോ കോടതിയിൽ സത്യവാങ്ങ് മൂലം കൊടുക്കുക മാത്രമാണ് സിമിലിനെ കുറ്റമുക്തനാക്കാനുള്ള ഏകമാർഗം.

Read Also -  വധശിക്ഷയില്‍ നിന്ന് മലയാളിയെ രക്ഷപ്പെടുത്തി; ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ വേദനിച്ച് പ്രവാസലോകം

എന്തു ചെയ്യണമെന്നറിയാതെ പകച്ചുപോയ സിമിലിന്റെ കുടുംബം അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയെ ബന്ധപ്പെട്ടു. യുവാവിന്റെ ബന്ധുക്കളുമായി സംസാരിക്കാൻ അദ്ദേഹം നിർദ്ദേശിച്ചതു പ്രകാരം അഭിഭാഷകനായ എസ്. ജ്യോതികുമാർ, സിമിലിന്റെ അയൽവാസി പി. സാബു എന്നിവർ ഹൈദരാബാദിലെത്തി. അന്ന് ആന്ധപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ഡോ. വൈ. എസ്. രാജശേഖര റെഡ്ഡിയെയും ഉമ്മൻചാണ്ടി ബന്ധപ്പെട്ടു. 

കടപ്പാ ജില്ലയിലെ രാജംപെട്ടിലാണ് കൊല്ലപ്പെട്ട യുവാവിന്റെ വീടെന്ന് മനസിലാക്കിയതോടെ അവിടുത്തെ എം. പിയും കേന്ദ്രമന്ത്രിയുമായിരുന്ന ഡോ. സായി പ്രതാവ് യുവാവിന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. ആദ്യം അവർ പത്ത് ലക്ഷംരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഒരുദിവസം കഴിഞ്ഞപ്പോൾ 15 ലക്ഷമായി അത് വർദ്ധിപ്പിച്ചു. പണം എത്രയായാലും കരാർ ഉറപ്പിക്കാനായിരുന്നു ഉമ്മൻചാണ്ടിയുടെ നിർദ്ദേശം. ഒരു രൂപ പോലും എടുക്കാൻ കഴിയാത്ത കുടുംബമാണ് സിമിലിന്റേതെന്ന് തിരിച്ചറിഞ്ഞ ഉമ്മൻചാണ്ടി പ്രവാസി സംഘടനകളെ ബന്ധപ്പെട്ട് 10 ലക്ഷം രൂപ സമാഹരിച്ചു. ഡോ. വൈ. എസ്. രാജശേഖരറെഡ്ഡി 5ലക്ഷവും നൽകിയതോടെ സിമിലിന്റെ മോചനത്തിന് വഴിതെളിഞ്ഞു. 

തുടർന്ന് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാർ രവിയുമായി ബന്ധപ്പെട്ട് എംബസിയിലെ നടപടികൾ വേഗത്തിലാക്കി കുവൈത്ത് കോടതിയിൽ രേഖകൾ സമർപ്പിച്ച് സിമിലിനെ കുറ്റമുക്തനാക്കി. 2013ജനുവരി 13ന് സിമിൽ നാട്ടിലെത്തിയപ്പോൾ അന്ന് മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടി വിളിച്ച് വിവരങ്ങൾ അന്വേഷിച്ച കാര്യം സിമിൽ നിറകണ്ണുകളോടെ ഓര്‍ക്കുന്നു. തോട്ടപ്പള്ളി കോളനി നമ്പർ 87ൽ പരേതനായ ശശിയാണ് സമിലിന്റെ പിതാവ്.

Read Also - 'ജനങ്ങള്‍ക്കിടയില്‍ ജീവിച്ച നേതാവ്, ഉമ്മന്‍ ചാണ്ടിയുടെ വിയോഗം തീരാനഷ്ടം'; അനുശോചിച്ച് പ്രവാസി സംഘടനകള്‍

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജല വിതരണം സുരക്ഷിതമാക്കാൻ നടപടിയുമായി സൗദി വാട്ടർ അതോറിറ്റി, വെള്ള ടാങ്കറുകളുടെ നിയമലംഘനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധന
കുവൈത്തിൽ ഇതുവരെ 1400ലധികം ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി റിപ്പോർട്ട്