ഉംറ സേവന സ്ഥാപനങ്ങളുടെ പ്രവർത്തന നിലവാരം മൂന്നുമാസത്തിലൊരിക്കൽ പരിശോധിക്കും

Published : Jul 17, 2023, 10:18 PM IST
ഉംറ സേവന സ്ഥാപനങ്ങളുടെ പ്രവർത്തന നിലവാരം മൂന്നുമാസത്തിലൊരിക്കൽ പരിശോധിക്കും

Synopsis

ഈ ആഴ്ച അവസാനം മുതൽ വിദേശ ഉംറ തീർഥാടകർ എത്തിതുടങ്ങും.

റിയാദ്: ഉംറ സേവന സ്ഥാപനങ്ങളുടെ (സർവിസ് കമ്പനികൾ) പ്രവർത്തന നിലവാരം മൂന്നുമാസത്തിലൊരിക്കൽ വിലയിരുത്തുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. ഈ ആഴ്ച അവസാനത്തിൽ പുതിയ ഉംറ സീസൺ ആരംഭിക്കാനിരിക്കെയാണ് ഈ പ്രഖ്യാപനം. ഓരോ സ്ഥാപനത്തിെൻറയും ഗ്രേഡ് അനുസരിച്ചായിരിക്കും ത്രൈമാസാടിസ്ഥാനത്തിലുള്ള വിലയിരുത്തൽ. കമ്പനി നൽകുന്ന സേവനങ്ങളിൽ തീർഥാടകരുടെ സംതൃപ്തി 90 ശതമാനത്തിൽ കുറയാൻ പാടില്ല. കുറഞ്ഞാൽ അത് ത്രൈമാസ റിപ്പോർട്ടിൽ പ്രതിഫലിക്കും.

നിയന്ത്രണങ്ങളും നിർദേശങ്ങളും പാലിക്കുന്ന കാര്യത്തിലും കമ്പനികൾ പുലർത്തുന്ന പ്രതിബദ്ധത 90 ശതമാനത്തിൽ കുറയാൻ പാടില്ല. ഓരോ മൂന്നുമാസവും അവസാന ദിവസം സ്ഥാപനങ്ങളുടെ പ്രകടന നിലവാരം വിലയിരുത്തുകയും നേടുന്ന ഗ്രേഡ് അനുസരിച്ച് അവർക്ക് അനുവദിക്കുന്ന ഉംറ തീർഥാടകരുടെ എണ്ണം ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യുകയും ചെയ്യും. കൂടാതെ ഉംറ സീസണിെൻറ അവസാനത്തിലും കമ്പനികളുടെ പ്രകടന നിലവാരം സീസണിൽ കൈവരിച്ച കണക്കുകൾക്ക് അനുസരിച്ച് വിലയിരുത്തും. അതിനനുസരിച്ചായിരിക്കും വരാനിരിക്കുന്ന ഉംറ സീസണിൽ ഓരോ കമ്പനിക്കും സ്ഥാപനത്തിനും നൽകേണ്ട ഗ്രേഡ് നിർണയിക്കുകയെന്നും മന്ത്രാലയം വ്യക്തമാക്കി.

മന്ത്രാലയം ഉദ്ദേശിച്ച ലക്ഷ്യങ്ങളും നേട്ടകളും കൈവരിക്കുന്നതിന് മൂല്യനിർണയ ശതമാനം പരിഷ്‌ക്കരണത്തിന് വിധേയമാണെന്നും മന്ത്രാലയം സൂചിപ്പിച്ചു. ഈയാഴ്ച അവസാനം മുതൽ വിദേശ ഉംറ തീർഥാടകരുടെ വരവ് ആരംഭിക്കുന്നതിനാൽ മക്കയിലും മദീനയിലും തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഉംറ സേവന കമ്പനികൾ. പുതിയ സീസണിൽ തീർഥാടകർക്ക് സേവനം നൽകുന്നതിനായി 350 സ്ഥാപനങ്ങൾക്കാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിെൻറ ലൈസൻസുള്ളത്. 

Read Also -  വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍; ഒറ്റയ്ക്ക് എത്തുന്നവര്‍ക്ക് 18 വയസ് പൂർത്തിയായിരിക്കണം

അതേസമയം വിദേശത്ത് നിന്നെത്തിയ ഉംറ തീർഥാടകർ നിശ്ചിത സമയത്ത് മടങ്ങിപ്പോകാതിരിന്നാൽ 24 മണിക്കൂറിനകം ഹജ്ജ് ഉംറ മന്ത്രാലയത്തെ അറിയിക്കണമെന്നാണ് നിർദേശം. പുതിയ ഉംറ സീസണിലെ മുഴുവൻ ഉംറ സർവിസ് കമ്പനികൾക്കാണ് മന്ത്രാലയം ഈ നിർദേശം നൽകിയത്. തീർഥാടകൻ മടങ്ങിയിട്ടില്ലെന്ന് നിരീക്ഷിച്ച സമയം മുതൽ 24 മണിക്കൂറിനുള്ളിൽ ‘നുസ്ക്’ ആപ്പിലൂടെയാണ് വിവരം അറിയിക്കേണ്ടത്. പ്രവേശന സ്റ്റാമ്പ് രേഖപ്പെടുത്തിയ തീർഥാടകന്‍റെ പാസ്പോർട്ടിന്‍റെ പകർപ്പും മന്ത്രാലയത്തിന് നൽകിയിരിക്കണം.

Read Also -  ഉംറക്ക് ശേഷം മടങ്ങിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; എട്ട് പേർക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വൃത്തിയിൽ വിട്ടുവീഴ്ചയില്ല, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ
ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ കുഴഞ്ഞുവീണു, ഒമാനിൽ മലയാളി മരിച്ചു