
ദുബൈ: ഒരിടത്ത് നബിദിനാഘോഷം, മറുവശത്ത് മലയാളികളുടെ ഓണാഘോഷം. യുഎഇയുടെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്നവയാണ് ഈ ആഘോഷങ്ങള്‍.
ഒരു കാലരൂപമെന്ന് കാണുന്നവർക്ക് തോന്നുമ്പോഴും പ്രാർത്ഥനയോളം പ്രിയപ്പെട്ടതാണിത് അറബികൾക്ക് മാലിദ്. നബിദിനത്തിനും, വിവാഹങ്ങൾക്കും വിശേഷ ദിവസങ്ങളിലുമൊക്കെ സദസ്സുകളിൽ മാലിദ് ഉണ്ടാകും. നബിയുടെ ജനനം, ജീവിതം, സന്ദേശങ്ങളെല്ലാം വരികളിലൂടെ വന്നുപോകും.
ഇന്നത്തേതു പോലെ തിരക്കേറിയ ജീവിതവും ആഡംബരവും വന്നു ചേരുന്നതിന് മുൻപേയുള്ളതാണ് ഈ സംസ്കാരം. ഇന്നും പക്ഷെ അതിനെ കൈവിടുന്നില്ല ഇവർ. മറുവശത്ത് മലയാളികളുടെ ഓണാഘോഷ തിരക്കുകൾ ഇനിയും തീർന്നിട്ടില്ല. കേരളത്തിലെ 150ലധികം കോളേജുകളിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ അക്കാഫ് അസോസിയേഷന്റെ ഓണാഘോഷം വ്യത്യസ്തമായിരുന്നു.
കേരളത്തിൽ നിന്നുള്ള 25 അമ്മമാരെ യുഎഇയിലെത്തിച്ച് ആദരിച്ചാണ് അക്കാഫ് ഓണം വ്യത്യസ്തമാക്കിയത്. അതും വിസമയക്കാഴ്ച്ചകൾ നിറയുന്ന ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ. മക്കൾ ഗൾഫിൽ ജോലി ചെയ്യുമ്പോഴും, ചെലവോർത്ത് മാത്രം അവിടെയെത്തി അവരെ കാണാനും ആഘാഷങ്ങളിൽ പങ്ക് ചേരാനുുള്ള ആഗ്രങ്ങൾ അടക്കിയ അമ്മമാരെ. സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാതിരുന്ന കാര്യമാണ് യാഥാർത്ഥ്യമായത്.
ചെലവുകൾ വഹിച്ചതെല്ലാം വിവിധ കോളേജ് അലുംനികൾ. അങ്ങനെ ജന്മം നൽകിയ അമ്മമാർക്ക് ആദരം നൽകി മാതൃവന്ദനം കൊണ്ട് ധന്യമായ ഓണാഘോഷ വേദി.
ഗതാഗത രംഗം അടിമുടി മാറും; ദുബൈ നിരത്തില്‍ കുതിക്കാന്‍ ഡ്രൈവറില്ലാ ടാക്സികള്‍
ദുബൈ ടാക്സികളോടിക്കാൻ ഇനി ഡ്രൈവർമാരെ വേണ്ട. അതു മാത്രമല്ല, ഡ്രൈവറില്ലാ വാഹനങ്ങൾ വരുമ്പോൾ, അവയുൾപ്പെടുന്ന അപകടങ്ങൾ പോലും കണക്കിലെടുത്ത് നിയമ ഭേദഗതികളും, ചർച്ചകളും സജീവമാണ്.
സ്യൂട്ട് കേസിന്റെ വലിപ്പം മാത്രമുള്ള ഉപകരണം കൊണ്ട് ഹെലിക്കോപ്റ്ററിനേക്കാൾ എളുപ്പത്തിൽ ആകാശത്ത് പറക്കാം. അവിടെ നിന്നിറങ്ങി സ്റ്റിയറിങ്ങും ബ്രേക്കുമൊന്നും ഇല്ലാത്ത സ്വയമോടുന്ന ടാക്സി കാറിൽ വീട്ടിൽ പോകാം. ഇനി ബസാണെങ്കിൽ, നമുക്ക് തന്നെ സ്പീഡ് സെറ്റ് ചെയ്ത് യാത്ര ചെയ്യാം. സ്വയം പ്രവർത്തിക്കുന്ന ഗതാഗത സംവിധാനം തന്നെ വികസിപ്പിക്കുന്ന ദുബായ് അന്താരാഷ്ട്ര കോൺഫറൻസിൽ കണ്ടത് അടിമുടി മാറാൻ പോകുന്ന ഗതാഗത രംഗത്തിന്റെ കാഴ്ച്ചകളാണ്. അടുത്തയാഴ്ച്ച മുതൽ സ്വയമോടുന്ന ടാക്സികൾ ദുബായ് നിരത്തിലിറങ്ങും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ