
ദോഹ: ഖത്തറില്‍ ഇന്നും നാളെയും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥ വകുപ്പ്. മഴയ്‌ക്കൊപ്പം ചില സമയങ്ങളില്‍ ഇടിയും ശക്തമായ കാറ്റും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. ഈ മാസം 16 മുതല്‍ അല്‍ വാസ്മി എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മഴക്കാലത്തിന് തുടക്കമാകുമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയിരുന്നു. 52 ദിവസം നീളുന്ന അല്‍ വാസ്മി കാലം ഡിസംബര്‍ ആറ് വരെ നീളും.
Read Also - ഗാസയിലെ ആശുപത്രി ആക്രമണത്തിൽ അപലപിച്ച് ഗൾഫ് രാജ്യങ്ങൾ, 100 മില്യൺ അടിയന്തര സഹായം പ്രഖ്യാപിച്ച് ജിസിസി
ഗാസയ്ക്ക് ഖത്തറിന്റെ കൈത്താങ്ങ്; 10 ലക്ഷം ഡോളര്‍ അടിയന്തര സഹായം
ദോഹ: ഗാസക്ക് അടിയന്തര മാനുഷിക സഹായമായി 10 ലക്ഷം ഡോളര്‍ പ്രഖ്യാപിച്ച് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി. ആശുപത്രി, ചികിത്സാ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ തകര്‍ന്ന സാഹചര്യത്തിലാണ് സഹായം പ്രഖ്യാപിച്ചത്.
ഗാസയിലെ ആശുപത്രികള്‍ക്കായി മരുന്ന്, ആംബുലന്‍സ്, ശസ്ത്രക്രിയ സജ്ജീകരണങ്ങള്‍, ഐസിയു വിഭാഗം എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായാണ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്ന് 10 ലക്ഷം ഡോളര്‍ അനുവദിച്ചത്. ഖത്തര്‍ റെഡ് ക്രസന്റിന്റെ ഗാസ, അല്‍ ഖുദ്‌സ്, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലെ പ്രതിനിധി ഓഫീസുകള്‍ വഴി സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ച ശേഷം തത്സമയ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഡിസാസ്റ്റര്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കിയിരുന്നു. ഗാസയിലെ ക്യുആര്‍സിഎസ് ഓഫീസ് വഴി ആദ്യ ഘട്ടമെന്ന നിലയില്‍ രണ്ട് ലക്ഷം ഡോളറിന്റെ അടിയന്തര സഹായപദ്ധതികള്‍ തുടങ്ങി കഴിഞ്ഞിട്ടുണ്ട്. പലസ്തീനിലെ ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികള്‍ക്ക് മരുന്നുകളും മറ്റ് മെഡിക്കല്‍ സാമഗ്രികളും ലഭ്യമാക്കുകയാണ് ലക്ഷ്യം.
അതേസമയം പലസ്തീന്‍ ജനതയ്ക്ക് 50 മില്യൺ ദിർഹം സഹായം നൽകാൻ യുഎഇ.പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശം നൽകിയിട്ടുണ്ട് .മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യെറ്റിവ് വഴിയാണ് നൽകുക.ദുരിതത്തിലായ പലസ്തീൻ ജനതയ്ക്ക് സഹായമെത്തിക്കാൻ ലക്ഷ്യമിട്ടാണ് യുഎഇ ദുരിതാശ്വാസ ക്യാംപയിൻ തുടങ്ങുന്നത്.
കംപാഷൻ ഫോർ ഗാസ എന്ന പേരിലാണ് വിപുലമായ ദുരിതാശ്വാസ ക്യാംപയിൻ. യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമുമായി ചേർന്ന് യുഎഇ വിദേശകാര്യമന്ത്രാലയവും സാമൂഹ്യവികസന മന്ത്രാലയവുമാണ് ക്യാപയിൻ നടത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam