റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഈ മാസം 28 മുതൽ

Published : Sep 09, 2023, 10:19 PM ISTUpdated : Sep 09, 2023, 10:20 PM IST
റിയാദ് അന്താരാഷ്ട്ര പുസ്തകമേള ഈ മാസം 28 മുതൽ

Synopsis

കിങ് സഊദ് യൂനിവേഴ്സിറ്റി ആസ്ഥാനത്താണ് ഇത്തവണ മേള.

റിയാദ്: ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേള സെപ്റ്റംബർ 28 ന് ആരംഭിക്കും. ഒക്ടോബർ ഏഴ് വരെ നീളുന്ന മേള റിയാദ് കിങ് സഊദ് യൂനിവേഴ്സിറ്റി ആസ്ഥാനത്തെ 46,000 ചതുരശ്രമീറ്ററിലൊരുങ്ങുന്ന നഗരിയിലാണ് നടക്കുക. ‘പ്രചോദിപ്പിക്കുന്ന ലക്ഷ്യസ്ഥാനം’ എന്ന ശീർഷകത്തിലാണ് ഈ വർഷം സാഹിത്യ പ്രസിദ്ധീകരണ വിവർത്തന അതോറിറ്റി പുസ്തകമേള ഒരുക്കുന്നത്.

രാജ്യത്തെ ഏറ്റവും വലിയ പുസ്തകമേളയും അറബ് ലോകത്തെ ഏറ്റവും വലിയ സാംസ്കാരിക പരിപാടിയുമായിരിക്കും ഇത്. ഏത് പ്രായക്കാർക്കും അനുയോജ്യമായ വൈവിധ്യമാർന്ന വിവിധ സാംസ്കാരിക പരിപാടികൾ മേളയോടനുബന്ധിച്ച് ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് അതോറിറ്റിക്ക് കീഴിൽ പുരോഗമിക്കുന്നത്.

വിവിധ രാജ്യങ്ങളിലെ പ്രസാധക സ്ഥാപനങ്ങൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ, അതോറ്റികൾ എന്നിവയുടെ വിപുലമായ പങ്കാളിത്തത്തിന് മേള സാക്ഷ്യം വഹിക്കും. 10 ലക്ഷത്തിലധികം സന്ദർശകരെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. മേളയിൽ ഏറ്റവും പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. പുസ്‌തകങ്ങൾ, വിലയേറിയ കൈയ്യെഴുത്തുപ്രതികൾ, ചിത്രമെഴുത്തുകൾ, പെയിൻറിങുകൾ എന്നിവയുടെ പ്രദർശന പവിലിയനുകളും മേളനഗരിയിൽ ഒരുങ്ങും. 

10 ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 200 ലധികം സാംസ്കാരിക പരിപാടികൾ സന്ദർശകർക്ക് ആസ്വദിക്കാനാവും. പാനൽ ചർച്ചകൾ, എലൈറ്റ് ക്ലാസിക്കൽ പരിപാടികൾ, നബാതി കവികൾ അവതരിപ്പിക്കുന്ന കവിതാ സായാഹ്നങ്ങൾ, ആഖ്യാതാക്കൾക്കൊപ്പം വിജ്ഞാനത്തിെൻറ വിവിധ മേഖലകളിലെ ശിൽപശാലകൾ, സംസ്കാരികാന്തരീക്ഷത്തിൽ കുട്ടികളെ പഠിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ സമ്പന്നമാക്കുന്നതിനും വിവിധ പരിപാടികൾ, സൗദി-അന്തർദേശീയ നാടകാവതരണങ്ങൾ, സംഗീത കച്ചേരികൾ, ചിന്തകരുടെയും എഴുത്തുകാരുടെയും ‘പുസ്തക സംവാദം’, എഴുത്തുകാർക്ക് അവരുടെ ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങളിൽ ഒപ്പിടാനും വായനക്കാർക്ക് സമ്മാനിക്കാനും കഴിയുന്ന ബുക്ക് സൈനിങ് സ്റ്റാൻഡുകൾ, കുട്ടികളുടെ മേഖല, സൗദി എഴുത്തുകാർക്ക് പ്രത്യേക കോർണർ എന്നിവ പരിപാടികളിലുൾപ്പെടും.  

ഇത്തവണ മേളയിൽ കുട്ടികൾക്കുള്ള കവിതാ പാരായണ മത്സരമുണ്ടാകും. ആദ്യമായി മേളയിൽ ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികൾക്ക് കാവ്യരചനാ വൈദഗ്ധ്യവും പാരായണ രീതികളും പഠിക്കുന്നതിെൻറ അനുഭവം ആസ്വദിക്കാൻ വേണ്ടിയാണിത്. കൂടാതെ ഒക്ടോബർ നാലിന് ഇൻറർനാഷനൽ പബ്ലിഷേഴ്‌സ് സമ്മേളനവും നടക്കും. പ്രസിദ്ധീകരണ വ്യവസായ പ്രമുഖർ, വ്യക്തിഗത പ്രസാധകർ, രചയിതാക്കൾ, പ്രാദേശിക-അന്തർദേശീയ പ്രസംഗകർ സമ്മേളനത്തിൽ പെങ്കടുക്കും. പുസ്തക പ്രസാധനത്തിെൻറ വിവിധ വശങ്ങൾ ചർച്ച ചെയ്യും. സ്റ്റാർട്ടപ്പുകൾക്ക് പ്രഫഷനൽ അനുഭവങ്ങൾ കൈമാറാനുള്ള അവസരങ്ങളുമുണ്ടാകും.

Read Also -  തൊഴിൽ ചൂഷണ പരാതി കൊടുത്ത് പ്രവാസികള്‍; വൈദ്യുതിയും വെള്ളവും നിഷേധിച്ചു പ്രതികാര നടപടി

കഴിഞ്ഞ വർഷത്തെ മേളയിൽ കേരളത്തിൽനിന്ന് നാല് പ്രമുഖ പ്രസാധകരുൾപ്പടെ 11 ഇന്ത്യൻ പ്രസാധകർ പങ്കെടുക്കുകയും ധാരാളം പുസ്തകങ്ങൾ വിറ്റുപോവുകയും ചെയ്തിരുന്നു. എന്നാൽ ഇത്തവണ കേരളത്തിൽനിന്നടക്കം പ്രസാധകർ എത്തുമോ എന്ന് വ്യക്തമായിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി
നടിയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശരിയോ? പിറന്നാൾ പോസ്റ്റിൽ 'സർപ്രൈസു'മായി സോഷ്യൽ മീഡിയ താരം, ഫോട്ടോസ് വൈറൽ