1.25 ലക്ഷംകോടി റിയാൽ ചെലവും 1.17 ലക്ഷംകോടി റിയാൽ വരവും പ്രതീക്ഷിച്ച് സൗദി ബജറ്റ് 2024

Published : Oct 01, 2023, 10:53 PM IST
1.25 ലക്ഷംകോടി റിയാൽ ചെലവും 1.17 ലക്ഷംകോടി റിയാൽ വരവും പ്രതീക്ഷിച്ച് സൗദി ബജറ്റ് 2024

Synopsis

ചെലവുകളുടെയും സാമ്പത്തിക നിയന്ത്രണത്തിെൻറയും കാര്യക്ഷമതയും ഫലപ്രാപ്തിയും പൊതുധനകാര്യങ്ങളുടെ സുസ്ഥിരതയും വർധിപ്പിക്കുന്നതിനും സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനും ‘വിഷൻ 2030’െൻറ ചട്ടക്കൂടിനുള്ളിൽനിന്ന് പ്രവർത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ബജറ്റ്.

റിയാദ്: സൗദി അറേബ്യ 2024 സാമ്പത്തിക വർഷത്തെ ബജറ്റ് പ്രഖ്യാപിച്ചു. 1.25 ലക്ഷംകോടി റിയാൽ ചെലവും 1.17 ലക്ഷംകോടി റിയാൽ വരുമാനവും പ്രതീക്ഷിക്കുന്ന പൊതുബജറ്റാണ് സൗദി ധനമന്ത്രാലയം അവതരിപ്പിച്ചത്. 2024ലെ സാമ്പത്തികവർഷ ബജറ്റിൽ ജി.ഡി.പിയുടെ ഏകദേശം 1.9 ശതമാനം കമ്മി രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ബജറ്റ് സംബന്ധിച്ച ആദ്യ പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി. 

ചെലവുകളുടെയും സാമ്പത്തിക നിയന്ത്രണത്തിെൻറയും കാര്യക്ഷമതയും ഫലപ്രാപ്തിയും പൊതുധനകാര്യങ്ങളുടെ സുസ്ഥിരതയും വർധിപ്പിക്കുന്നതിനും സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനും ‘വിഷൻ 2030’െൻറ ചട്ടക്കൂടിനുള്ളിൽനിന്ന് പ്രവർത്തിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ബജറ്റ്.

എന്നാൽ പൗരന്മാർക്കും താമസക്കാർക്കും നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു. സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കി വളർച്ച സ്ഥിരതയുടെ നിരക്ക് ഉയർത്തുകയും സമ്പദ്‌ വ്യവസ്ഥയെ വികസിപ്പിക്കുകയും വൈവിധ്യവത്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ സാമ്പത്തിക മേഖലകളിൽ ഘടനാപരമായ പരിഷ്കാരങ്ങളുടെ പ്രക്രിയ സർക്കാർ തുടരുകയാണെന്ന് ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു.

Read Also -  പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; പ്രതിദിന നോണ്‍സ്‌റ്റോപ് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ 

കരുത്തുറ്റ സാമ്പത്തിക സ്ഥിതി, ശക്തമായ സർക്കാർ കരുതൽ, സുസ്ഥിരമായ പൊതുകടം എന്നിവ സൗദി സമ്പദ് വ്യവസ്ഥ ആസ്വദിച്ചുകൊണ്ടിരിക്കുന്നു. ഭാവിയിലെ ഏത് പ്രതിസന്ധികളെയും ഉൾക്കൊള്ളാൻ ഇത് സഹായിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 2024 ലെ പ്രാഥമിക കണക്കുകൾ സൂചിപ്പിക്കുന്നത് യഥാർഥ ജി.ഡി.പി വളർച്ച 4.4 ശതമാനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തിെൻറ സമ്പദ്‌ വ്യവസ്ഥയിലെ ഒരു വീണ്ടെടുക്കൽ ഇടത്തരം കാലയളവിൽ വരുമാനത്തെ നല്ല സ്ഥിതിയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2024 സാമ്പത്തിക വർഷം 1.17 ലക്ഷംകോടി റിയാലാണ് പ്രതീക്ഷിക്കുന്നതെങ്കിൽ 2026 ൽ വരുമാനം ഏകദേശം 1.25 ലക്ഷംകോടി റിയാലിലെത്തുമെന്നാണ് കണക്കാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. 2024 സാമ്പത്തിക വർഷത്തെ 1.25 ലക്ഷംകോടി റിയാലുമായി താരതമ്യം ചെയ്യുമ്പോൾ 2026 ൽ മൊത്തം ചെലവ് ഏകദേശം 1.36 ലക്ഷംകോടി റിയാലിലെത്തുമെന്നും കരുതുന്നു. പ്രതീക്ഷിച്ച ബജറ്റ് കമ്മി നികത്തുന്നതിനും 2024ൽ കുടിശിക തിരിച്ചടയ്ക്കുന്നതിനുമായി അംഗീകൃത വാർഷിക വായ്പാപദ്ധതിക്ക് അനുസൃതമായി സർക്കാർ വായ്പയെടുക്കുന്നത് തുടരുമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ