ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് സൽമാൻ രാജാവും കിരീടാവകാശിയും

Published : Aug 15, 2023, 10:01 PM IST
ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന് സൽമാൻ രാജാവും കിരീടാവകാശിയും

Synopsis

രാഷ്ട്രപതി ദ്രൗപദി മുർമുവിനയച്ച സന്ദേശത്തിൽ രാഷ്ട്രപതിക്ക് ആയുരാരോഗ്യങ്ങൾ നേർന്ന രാജാവ്, ഇന്ത്യക്കും ഇന്ത്യക്കാർക്കും കൂടുതൽ അഭിവൃദ്ധിയും ഐശ്വര്യവും കൈവരിക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ചു.

റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും മുഴുവൻ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു. രാഷ്ട്രപതി ദ്രൗപദി മുർമുവിനയച്ച സന്ദേശത്തിൽ രാഷ്ട്രപതിക്ക് ആയുരാരോഗ്യങ്ങൾ നേർന്ന രാജാവ്, ഇന്ത്യക്കും ഇന്ത്യക്കാർക്കും കൂടുതൽ അഭിവൃദ്ധിയും ഐശ്വര്യവും കൈവരിക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ചു. സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും രാഷ്ട്രപതിക്ക് സന്ദേശമയച്ചു.

Read Also -  സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് ഒമാനിലെ ഇന്ത്യൻ സമൂഹം

അതേസമയം ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യദിനം സൗദി അറേബ്യയിലെ പ്രവാസി സമൂഹം വിപുലമായ ആഘോഷിച്ചു. റിയാദിൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഔദ്യോഗിമായ ആഘോഷം റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ എംബസി അങ്കണത്തിൽ നടന്നു. രാവിലെ എട്ടിന് അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി.

പ്രവാസി ഇന്ത്യൻ സമൂഹ പ്രതിനിധികളും സുഹൃത്ത് രാഷ്ട്രങ്ങളിൽനിന്നുള്ളവരും എംബസി ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഉൾപ്പടെ അഞ്ഞൂറോളം ആളുകൾ പങ്കെടുത്തു.രാഷ്ട്രപതി ദ്രൗപതി മുർമുവിെൻറ സന്ദേശം അംബാസഡർ ചടങ്ങിൽ വായിച്ചു. തുടർന്ന് സദസിനെ അഭിസംബോധന ചെയ്ത അംബാസഡർ ഇന്ത്യ-സൗദി സൗഹൃദം ശക്തിപ്പെടുന്നതിനെയും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിെൻറ നൂറാം വാർഷികം തികയുന്ന 2047 വരെ നീളുന്ന ശതാബ്ദി ആഘോഷമായ ‘അമൃത് കാൽ’ പരിപാടിയെയും ഒരു വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള പദ്ധതികളയും കുറിച്ച് വിശദീകരിച്ചു. സൗദിയിലെ ഇന്ത്യൻ പ്രവാസിസമൂഹത്തിന് അംബാസഡർ ആശംസകൾ നേർന്നു.

ദേശീയപതാക ഉയർന്നയുടൻ പ്രവാസികലാകാരന്മാർ പങ്കെടുത്ത സാംസ്കാരിക പരിപാടികൾ അരങ്ങേറി. വിഭജനവുമായി ബന്ധപ്പെട്ടുണ്ടായ കലാപങ്ങളുടെ അതിഭീകര കാഴ്ചകൾ അണിനിരത്തിയ ഫോട്ടോപ്രദർശനവും സംഘടിപ്പിച്ചിരുന്നു. ആഘോഷങ്ങളുടെ മുന്നോടിയായി എംബസി സംഘടിപ്പിച്ച ഓൺലൈൻ ഫ്രീഡം ക്വിസ് മത്സരത്തിലെ വിജയികളെ ചടങ്ങിൽ അംബാസഡർ ഉപഹാരം നൽകി ആദരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം