
അബുദാബി: ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സിന്റെ പാസ്‍വേഡുകള്‍ വീടിന് പുറത്തുള്ളവരുമായി പങ്കുവെക്കുന്നതിന് യുഎഇയില്‍ നിയന്ത്രണം. പാസ്‍വേഡുകള്‍ പങ്കുവെക്കുന്നത് തടയുന്ന സംവിധാനം യുഎഇയില്‍ നടപ്പിലാക്കിയിരിക്കുകയാണ് നെറ്റ്ഫ്‌ലിക്‌സ്. വ്യാഴാഴ്ച മുതലാണ് പുതിയ സംവിധാനം നിലവില്‍ വന്നതെന്ന് കമ്പനി അറിയിച്ചു.
വിവിധ രാജ്യങ്ങളില്‍ നേരത്തെ ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയിലും കമ്പനി ഇതേ നടപടി സ്വീകരിച്ചിട്ടുണ്ട്. വീടിന് പുറത്തുള്ള ആളുകളുമായി നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ട് പങ്കിടുന്നവര്‍ക്ക് പുതിയ നിര്‍ദ്ദേശം അറിയിച്ചു കൊണ്ടുള്ള മെയില്‍ കമ്പനി അയച്ചു തുടങ്ങിയിട്ടുണ്ട്. ഒരു നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ട് ഒരു വീട്ടുകാര്‍ക്ക് ഉപയോഗിക്കാനുള്ളതാണെന്നും ആ വീട്ടില്‍ താമസിക്കുന്ന എല്ലാവര്‍ക്കും അവര്‍ എവിടെ ആയിരുന്നാലും നെറ്റ്ഫ്‌ലിക്‌സ് ഉപയോഗിക്കാമെന്നും കമ്പനി അറിയിപ്പില്‍ വ്യക്തമാക്കി. മറ്റുള്ളവരുമായി നെറ്റ്ഫ്‌ലിക്‌സ് അക്കൗണ്ട് പങ്കിടണമെങ്കില്‍ അധിക ഫീസ് നല്‍കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും. നൂറിലേറെ രാജ്യങ്ങളില്‍ നേരത്തെ ഈ നിയന്ത്രണം നടപ്പിലാക്കിയിട്ടുണ്ട്. യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്‌ട്രേലിയ, സിങ്കപ്പൂര്‍, മെക്‌സിക്കോ, ബ്രസീല്‍ എന്നിവ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലാണ് നിയന്ത്രണം നടപ്പിലാക്കിയത്.
Read Also - വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം; പരിമിതകാല ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍
വന്‍ റിക്രൂട്ട്‌മെന്റുമായി ഡിനാറ്റ; ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലവസരങ്ങള്‍
ദുബൈ: വന്‍ റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് ഗ്രൂപ്പിന് കീഴിലുള്ള എയര്‍പോര്‍ട്ട് ആന്‍ഡ് ട്രാവല്‍ സര്‍വീസ് കമ്പനിയായ ഡിനാറ്റ. ആഗോളതലത്തില്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ഡിനാറ്റ. ആഗോളതലത്തില്‍ 7,000 ജീവനക്കാരെ കൂടി നിയമിക്കാനാണ് കമ്പനിയുടെ പദ്ധതി.
യാത്രാ ആവശ്യങ്ങള്‍ ശക്തമാകുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് കമ്പനിയുടെ പുതിയ തീരുമാനം. 2023-24 സാമ്പത്തിക വര്‍ഷം വന്‍ ലാഭവര്‍ധനയും കമ്പനി ലക്ഷ്യമാക്കുന്നുണ്ട്. 7,000 ഒഴിവുകളില്‍ 1,500 പേരെ ദുബൈയില്‍ നിന്നാകും റിക്രൂട്ട് ചെയ്യുകയെന്ന് ഡിനാറ്റ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റീവ് അലനെ ഉദ്ധരിച്ച് ദി നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു. എയര്‍പോര്‍ട്ട് കസ്റ്റമര്‍ സര്‍വീസ്, ബാഗേജ് ഹാന്‍ഡ്‌ലിങ്, അടുക്കള ജീവനക്കാര്‍, കോള്‍ സെന്റര്‍ ഓപ്പറേറ്റേഴ്‌സ്, ട്രാവല്‍ ഏജന്‍സികള്‍ എന്നീ തസ്തികകളിലാണ് ഡിനാറ്റ റിക്രൂട്ട്‌മെന്റ് നടത്തുക.
ഇതിന് പുറമെ വിദഗ്ധ തൊഴില്‍ മേഖലകളായ ഷെഫ്, ഡേറ്റ ശാസ്ത്രജ്ഞര്‍, മറ്റ് മാനേജ്‌മെന്റ് തസ്തികകള്‍ എന്നിവയിലും ഒഴിവുകളുണ്ട്. കഴിഞ്ഞ വര്‍ഷവും ഡിനാറ്റ ജീവനക്കാരുടെ എണ്ണം 17 ശതമാനം ഉയര്‍ത്തിയിരുന്നു. പ്രതിവര്‍ഷം കരാര്‍ വ്യവസ്ഥയിലാണ് നിയമനം. നിലവില്‍ 46,000 ജീവനക്കാരാണ് ഡിനാറ്റയിലുള്ളത്.
Read Also - ഖുര്‍ആന്‍ കത്തിക്കല്‍, അവഹേളനം; സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് യുഎഇ, അപലപിച്ച് ഒമാന്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ