
റിയാദ്: കോഴിക്കോട് വിഎഫ്എസ് കേന്ദ്രം ആരംഭിച്ചെങ്കിലും പുതിയ നിബന്ധനകള്‍ പ്രവാസികള്‍ക്ക് ബുദ്ധിമുട്ടാകുന്നതായി റിപ്പോര്‍ട്ട്. സൗദിയിലേക്കുള്ള ഫാമിലി, സന്ദർശന വിസകളുൾപ്പെടെ എല്ലാ വിസകളുടെയും സ്റ്റാമ്പിങ് വി.എഫ്.എസ് കേന്ദ്രങ്ങൾ വഴിയാക്കിയതോടെ പുതിയ നിബന്ധനകള്‍ പ്രവാസികളെ വലയ്ക്കുകയാണ്. നിലവിലെ നടപടിക്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായ അവസ്ഥയിലാണ്. ഇവ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
കേരളത്തിലെ ഏക കേന്ദ്രമായ കൊച്ചിയിലെ തിരക്ക് പരിഗണിച്ചാണ് മലബാര്‍ മേഖലയിലുള്ളവര്‍ക്ക് സഹായകരമാകുന്ന രീതിയില്‍ കോഴിക്കോട് ഒരു കേന്ദ്രം ആരംഭിച്ചത്. മലബാര്‍ പ്രദേശത്ത് നിന്നുള്ളവരുടെ കൊച്ചി യാത്രാ ദുരിതം അവസാനിച്ചെങ്കിലും പുതിയ നിബന്ധനകള്‍ പ്രവാസികളെ വലയ്ക്കുകയാണ്. സേവനനിലവാരം ഉയര്‍ത്തുന്നതിനും എളുപ്പമാക്കുന്നതിന്റെയും ഭാഗമായാണ് വിസ സ്റ്റാമ്പിങ്, വിരലടയാളം രേഖപ്പെടുത്തലടക്കമുള്ള നടപടികള്‍ ഇന്ത്യയില്‍ തന്നെ പൂര്‍ത്തിയാക്കുന്നതിന് വിഎഫ്എസ് കേന്ദ്രത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സർവീസ് ഫീസ് ഇനത്തിൽ വര്‍ധനവുണ്ടായെന്നാണ് പറയുന്നത്. നേരത്തെ 10,000 രൂപയ്ക്ക് ലഭ്യമായ സേവനത്തിന് ഇപ്പോള്‍ 16,000 രൂപ വരെ കൊടുക്കേണ്ട അവസ്ഥയാണ്. ആഴ്ചകള്‍ കാത്തിരുന്ന ശേഷം അപ്പോയിന്റ്മെന്റ് ലഭിച്ച് എത്തുന്നവരുടെ രേഖകള്‍ പരിശോധിച്ച് ചെറിയ പിശകുകള്‍ ചൂണ്ടിക്കാട്ടി തിരിച്ചയയ്ക്കുന്ന സംഭവങ്ങളുമുണ്ട്. ഈ രേഖകള്‍ ശരിയായാല്‍ അടുത്ത അപ്പോയിന്റ്മെന്റ് ലഭിക്കാന്‍ വീണ്ടും കാത്തിരിക്കണം.
Read Also - വിവിധ മേഖലകളില്‍ കനത്ത് ചൂട് തുടരും, പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്കി സൗദി അധികൃതര്‍
ഇതിന് പുറമെ കുടുംബമായി എത്തുന്നവരില്‍ ചിലര്‍ക്ക് വിസ അടിച്ചു കിട്ടുമ്പോള്‍ കൂടെയുള്ള കുടുംബാംഗങ്ങളില്‍ ചിലരുടെ വിസ നിസ്സാര തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് തള്ളുന്ന അനുഭവങ്ങളുമുണ്ട്. കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയുള്ള വിസ എടുക്കുമ്പോൾ ദില്ലി സൗദി എംബസി മുഖേനയുള്ളതാണെങ്കിൽ കൊല്‍ക്കത്ത, ദില്ലി, ലഖ്നൗ എന്നിവിടങ്ങളിലെ വിഎഫ്എസ് കേന്ദ്രങ്ങളിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടി വരും. കോഴിക്കോട് പുതിയ കേന്ദ്രം തുടങ്ങിയിട്ടും കൊച്ചിയില്‍ തിരക്കിന് കുറവുമില്ല. വൈകാതെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.
Read Also - ചുട്ടുപഴുത്ത കാറില്‍ തനിച്ച് അഞ്ചു മണിക്കൂര്‍; 10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ