
ദുബൈ: യുഎഇയില്‍ യുവജന മന്ത്രിയാകാന്‍ താല്‍പ്പര്യമുള്ള രാജ്യത്തെ യുവതീയുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവയെ പ്രതിനിധീകരിക്കുകയും അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കുകയും യുവജനങ്ങളുടെ ക്ഷേമത്തിനായുള്ള സര്‍ക്കാര്‍ നടപടികളെ പിന്തുണക്കുകയും ചെയ്യുന്ന യുവതീയുവാക്കളെ യുഎഇയുടെ യുവജന മന്ത്രിയാകാന്‍ തേടുന്നു. ജന്മനാട്ടിലെ പ്രശ്‌നങ്ങളെ കുറിച്ച് അറിവും സമൂഹത്തിലെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് അവബോധവും ഉണ്ടായിരിക്കണം. വിവേകത്തോടെയുള്ള സമീപനവും ധൈര്യവും രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ ശക്തനും ആയിരിക്കണം. പിറന്ന മണ്ണിനെയും രാജ്യത്തെയും സേവിക്കുന്നതിനുളള അഭിനിവേശവും ഉണ്ടായിരിക്കണം. യുവജന മന്ത്രിയാകാന്‍ കഴിവും യോഗ്യതയും സത്യസന്ധതയുമുള്ളവര്‍ അവരുടെ അപേക്ഷകള്‍ ക്യാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് ContactUs@moca.gov.ae എന്ന വിലാസത്തില്‍ അയയ്ക്കണം- അദ്ദേഹം എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
പലസ്തീൻ പ്രശ്നം പരിഹരിച്ചാൽ മാത്രം ഇസ്രയേലുമായി ബന്ധം; വ്യക്തമാക്കി സൗദി കിരീടാവകാശി
റിയാദ്: ഇസ്രയേലുമായി അടുക്കുന്നതിൽ സമീപനം തുറന്നു പറഞ്ഞ് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. പലസ്തീൻ പ്രശ്നം പരിഹരിച്ചാൽ മാത്രമേ ബന്ധത്തിൽ മുന്നേറ്റമുണ്ടാവൂ എന്ന് അദ്ദേഹം പ്രതികരിച്ചു.
ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖം ഉദ്ധരിച്ച് സൗദി മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാന്റെ ആണവ നീക്കങ്ങളിൽ സൗദിയുടെ ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്. 21 നൂറ്റാണ്ടിൽ ഏറ്റവും വലിയ വിജയഗാഥ സൗദിയുടേതായിരിക്കുമെന്നും, പശ്ചിമേഷ്യൻ മേഖലയിലും രാജ്യങ്ങളിലും സ്ഥിരതയും സമാധാനവും ആണ് ആഗ്രഹിക്കുന്നതെന്നും മുഹമ്മദ് ബിന്‍ സൽമാൻ രാജകുമാരൻ കൂട്ടിച്ചേർത്തു.
നിലവിൽ ഞങ്ങൾക്ക് ഇസ്രായേലുമായി ഒരു ബന്ധവുമില്ല. അവരുമായി ബന്ധം സ്ഥാപിക്കുന്ന വിഷയത്തിൽ പലസ്തീൻ പ്രശ്നം വളരെ പ്രധാനമാണ്. അത് പരിഹരിക്കപ്പെട്ടാലെ ഈ വഴിയിൽ മുന്നോട്ടുപോകാനാവൂ എന്നും ഇസ്രായേലുമായുള്ള ബന്ധം സംബന്ധിച്ച ചർച്ചകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനെക്കുറിച്ചുള്ള ഫോക്സ് ന്യൂസ് ലേഖകെൻറ ചോദ്യത്തിന് മറുപടിയായി കിരീടാവകാശി പറഞ്ഞു. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള നിർദേശം അമേരിക്കൻ ഭരണകൂടം മുന്നോട്ട് വെച്ചിരുന്നു. അങ്ങനെ ചെയ്യുന്നതിൽ അമേരിക്ക വിജയിച്ചാൽ ശീതയുദ്ധം അവസാനിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കരാറായിരിക്കും അത്. ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ തുടരുന്നത് നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ