മഹ്സൂസിന്‍റെ 147-ാം നറുക്കെടുപ്പില്‍ റാഫിള്‍ ഡ്രോയിലൂടെ 1,000,000 ദിര്‍ഹം സ്വന്തമാക്കി ഭാഗ്യശാലി

Published : Sep 24, 2023, 02:12 PM IST
മഹ്സൂസിന്‍റെ 147-ാം നറുക്കെടുപ്പില്‍ റാഫിള്‍ ഡ്രോയിലൂടെ 1,000,000 ദിര്‍ഹം സ്വന്തമാക്കി ഭാഗ്യശാലി

Synopsis

18,23,39,41,48 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍.  1,165 വിജയികള്‍ ആകെ 1,486,000 ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ സ്വന്തമാക്കി.

ദുബൈ: തുടര്‍ച്ചയായി വന്‍തുകയുടെ സമ്മാനങ്ങള്‍ നല്‍കുന്ന യുഎഇയുടെ പ്രിയപ്പെട്ട പ്രതിവാര നറുക്കെടുപ്പായ മഹ്സൂസിന്‍റെ 147-ാമത് നറുക്കെടുപ്പില്‍, റാഫിള്‍ ഡ്രോ വിജയിയായി ഉമര്‍ എന്ന ഭാഗ്യശാലിയെ തെരഞ്ഞെടുത്തു. 38473748 എന്ന ഐഡിയിലൂടെയാണ് ഉമര്‍ 1,000,000 ദിര്‍ഹത്തിന്‍റെ സമ്മാനം സ്വന്തമാക്കി മഹ്സൂസിന്‍റെ 63-ാമത്തെ മില്യനയറായത്.

ശനിയാഴ്ച നടന്ന 147-ാമത് പ്രതിവാര നറുക്കെടുപ്പില്‍ ആകെ 1,165 വിജയികള്‍ 1,486,000 ദിര്‍ഹമാണ് സ്വന്തമാക്കിയത്.  ഈ ശനിയാഴ്ചത്തെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 20,000,000 ദിര്‍ഹത്തിന് ആരും അര്‍ഹരായില്ല. നറുക്കെടുത്ത 18,23,39,41,48 എന്നീ അഞ്ച് സംഖ്യകളില്‍ നാലെണ്ണം യോജിച്ചുവന്ന 20 പേര്‍, 200,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തര്‍ക്കും 10,000 ദിര്‍ഹം വീതം ലഭിച്ചു. അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ചുവന്ന 1,144 പേര്‍ 250 ദിര്‍ഹം വീതം സ്വന്തമാക്കി. 

അടുത്തിടെയാണ് മഹ്സൂസ് പുതിയ സമ്മാനഘടന പ്രഖ്യാപിച്ചത്. ഗ്രാന്‍ഡ് ഡ്രോയില്‍ അഞ്ച് പ്രൈസ് കാറ്റ​ഗറികളും റാഫിള്‍ ഡ്രോയിലൂടെ മൂന്ന് ഉറപ്പുള്ള സമ്മാനങ്ങളും പ്രഖ്യാപിച്ചു കൊണ്ട് ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക് എല്ലാ ആഴ്ചയും സമ്മാനങ്ങള്‍ നേടാനുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കുകയാണ് മഹ്സൂസ്

മഹ്സൂസിന്‍റെ പുതിയ സമ്മാനഘടന

- 5 അക്കങ്ങളും യോജിച്ചാല്‍ ടോപ് പ്രൈസ് ആയ AED 20,000,000*
- 4 അക്കങ്ങൾ യോജിച്ചാല്‍ രണ്ടാം സമ്മാനം AED 150,000*
- 3 അക്കങ്ങൾ യോജിച്ചാല്‍ മൂന്നാം സമ്മാനം AED 150,000*
- 2 അക്കങ്ങൾ യോജിച്ചാല്‍ നാലാം സമ്മാനം ഒരു സൗജന്യ മഹ്സൂസ് ടിക്കറ്റ്
- 1 അക്കം മാത്രം യോജിച്ചാല്‍ അഞ്ചാം സമ്മാനം അഞ്ച് ദിർഹം.

അറബിയില്‍ 'ഭാഗ്യം' എന്ന് അര്‍ത്ഥം വരുന്ന, യുഎഇയിലെ പ്രിയപ്പെട്ട നറുക്കെടുപ്പായ മഹ്സൂസ്, എല്ലാ ആഴ്ചയിലും മില്യന്‍ കണക്കിന് ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ നല്‍കി ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നു. ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധമായ മഹ്‌സൂസ്, ഒപ്പം സേവനമായി അത് സമൂഹത്തിന് തിരികെ നല്‍കുകയും ചെയ്യുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദില്ലിയിൽ നിന്ന് കുവൈത്ത് വിമാനത്താവളത്തിൽ എത്തിയ യുവാവ്, ബാഗേജ് പരിശോധനയിൽ കസ്റ്റംസിന് സംശയം, സ്വകാര്യ വസ്തുക്കളിൽ ഒളിപ്പിച്ചത് 13 കിലോ പുകയില
35 വർഷം നീണ്ട പ്രവാസ ജീവിതം, ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജുബൈലിൽ മരിച്ചു