
റിയാദ്: സൗദിയിൽ വീട്ടുജോലിക്കെത്തി ദുരിതത്തിലായ ആറ് ഇന്ത്യൻ വനിതകൾ കൂടി നാട്ടിലേക്ക് മടങ്ങി. സ്പോൺസർ ‘ഹുറൂബി’ൽ (തൻറെ കീഴിൽനിന്ന് ഒളിച്ചോടിയെന്ന കേസിൽ) പെടുത്തിയതിനെ തുടർന്ന് ഇന്ത്യൻ എംബസിയിയിൽ അഭയം തേടിയവരാണിവർ. എംബസിയുടെയും സാമുഹിക പ്രവർത്തകരുടെയും സഹായത്തോടെയാണ് മടക്കം സാധ്യമായത്.
തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് നാട്ടിലേക്ക് മടങ്ങിയത്. ആറ് മാസം മുതൽ എട്ട് വർഷം വരെയായി സൗദിയിൽ ജോലി ചെയ്തവരാണിവർ. മാസങ്ങൾ ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാതായതോടെ വീട് വിട്ടിറങ്ങി. ഇതിനിടെ സ്പോൺസർമാർ ഇവരെ ഹുറൂബ് അഥവ ഒളിച്ചോട്ട കേസിൽ പെടുത്തി. റിയാദിലെ ഇന്ത്യൻ എംബസിയിൽ അഭയം തേടിയ ഇവരെ സാമൂഹിക പ്രവർത്തകരെ ഏൽപ്പിക്കുകയായിരുന്നു.
സാമൂഹിക പ്രവർത്തകരായ മജ്ഞു, മണിക്കുട്ടൻ, നാസ് വക്കം എന്നിവർ ചേർന്ന് ദമ്മാം തർഹീൽ വഴി ആറുപേർക്കും എക്സിറ്റ് നേടിക്കൊടുത്തു. ഇന്ത്യൻ എംബസി ഔട്ട് പാസും വിമാനടിക്കറ്റും കൂടി എടുത്ത് നൽകിയതോടെ ആറു പേരും കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.
സൗദിയിൽ ലൈസൻസില്ലാതെ പക്ഷിവേട്ട; 14 പേർ അറസ്റ്റിൽ
റിയാദ്: സൗദി അറേബ്യയിൽ അനുമതിയില്ലാലെ പക്ഷിവേട്ട നടത്തിയ 14 പേർ അറസ്റ്റിൽ. രാജ്യത്തിെൻറ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന കിങ് സൽമാൻ റോയൽ റിസർവിലും റിയാദ് പ്രവിശ്യയിലുമാണ് ലൈസൻസില്ലാതെ പക്ഷിവേട്ട നടത്തിയവരെ പരിസ്ഥിതി സുരക്ഷാ സേന പിടികൂടിയത്. പ്രതികളിൽനിന്ന് ഒമ്പതു എയർ ഗണുകളും വേട്ടയാടി പിടിച്ച എട്ടു പക്ഷികളെയും പക്ഷിവേട്ടക്ക് ഉപയോഗിക്കുന്ന രണ്ടു വലകളും പക്ഷികളെ ആകർഷിക്കാനുള്ള ഉപകരണവും 1,020 എയർ ഗൺ വെടിയുണ്ടകളും കണ്ടെത്തി.
ഇവർക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിച്ചു. സൗദിയിൽ ലൈസൻസില്ലാതെ സംരക്ഷിത പ്രകൃതി മേഖലകളിൽ പ്രവേശിച്ചാൽ 5,000 റിയാലും പക്ഷിവേട്ടക്ക് വലകളും കൂടുകളും ഉപയോഗിച്ചാൽ ഒരു ലക്ഷം റിയാലും പക്ഷികളെ ആകർഷിക്കുന്ന ഉപകരണം ഉപയോഗിച്ചാൽ 50,000 റിയാലും ലൈസൻസില്ലാതെ പക്ഷി വേട്ട നടത്തിയാൽ 10,000 റിയാലും പിഴ ചുമത്തും. പരിസ്ഥിതിക്കും വന്യജീവികൾക്കുമെതിരായ കൈയേറ്റങ്ങളെ കുറിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999, 996 എന്നീ നമ്പറുകളിലും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ