കര്‍ശന പരിശോധന; കൈക്കൂലി, അഴിമതി കേസുകളിൽ 65 പേർ സൗദിയില്‍ അറസ്റ്റിൽ

Published : Jul 22, 2023, 09:27 PM ISTUpdated : Jul 22, 2023, 09:29 PM IST
കര്‍ശന പരിശോധന; കൈക്കൂലി, അഴിമതി കേസുകളിൽ 65 പേർ സൗദിയില്‍ അറസ്റ്റിൽ

Synopsis

കഴിഞ്ഞ മാസം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കേസുകളുമായി ബന്ധപ്പെട്ട് 2,230 മോണിറ്ററിങ് റൗണ്ടുകൾ നടത്തിയതായും അറസ്റ്റ് ചെയ്ത പ്രതികളിൽ ചിലരെ ജാമ്യത്തിൽ വിട്ടതായും അതോറിറ്റി വെളിപ്പെടുത്തി.

റിയാദ്: സൗദി അറേബ്യയിൽ കൈക്കൂലി, അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ, ചൂഷണം, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കേസുകളിൽ ഒരുമാസത്തിനിടെ 65 പേർ അറസ്റ്റിൽ. കൺട്രോൾ ആൻഡ് ആൻറി കറപ്‌ഷൻ കമീഷനാണ് (നസഹ) ഇക്കാര്യം വെളിപ്പെടുത്തിയത്. ആഭ്യന്തരം, മുനിസിപ്പൽ-ഗ്രാമ-പാർപ്പിടം, ആരോഗ്യം, പ്രതിരോധം എന്നീ മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്നവരാണ് പ്രതികളെന്നും അതോറിറ്റി വ്യക്തമാക്കി. ദുൽഹജ്ജ് മാസം നടത്തിയ 213 റെയ്ഡുകളിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കേസുകളുമായി ബന്ധപ്പെട്ട് 2,230 മോണിറ്ററിങ് റൗണ്ടുകൾ നടത്തിയതായും അറസ്റ്റ് ചെയ്ത പ്രതികളിൽ ചിലരെ ജാമ്യത്തിൽ വിട്ടതായും അതോറിറ്റി വെളിപ്പെടുത്തി. രാജ്യത്തെ അഴിമതി ഉച്ചാടനം ചെയ്യാൻ കുറ്റമറ്റ നിലയിൽ നടപടി സ്വീകരിക്കുകയാണെന്ന് ധനമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ കാലയളവിൽ അതോറിറ്റിയുടെ മുമ്പിലെത്തിയ നിരവധി ക്രിമിനൽ, സിവിൽ കേസുകളുടെ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞതായും അവർക്കെതിരായ നിയമ നടപടിക്രമങ്ങൾ പൂർത്തിയായി കൊണ്ടിരിക്കുകയാണെന്നും കൺട്രോൾ ആൻഡ് അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കി.

Read Also - സ്വീഡനില്‍ വീണ്ടും ഖുര്‍ആന്‍ അവഹേളനം; ശക്തമായി അപലപിച്ച് സൗദിയും മുസ്ലിം വേള്‍ഡ് ലീഗും

ആഭ്യന്തര മന്ത്രാലയം, ധനമന്ത്രാലയം, പരിസ്ഥിതി-ജല-കൃഷി മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ നസഹ നിരവധി കേസുകൾ പ്രത്യേകം പരിശോധിക്കുകയും നടപടികൾ പൂർത്തിയാക്കി വരുകയും ചെയ്യുന്നതായി മന്ത്രാലയം അറിയിച്ചു. അധികാര ദുർവിനിയോഗത്തെ കുറിച്ചും അഴിമതിയെ കുറിച്ചും വിവരം ലഭിക്കുന്നവർ 980 എന്ന ടോൾ ഫ്രീ നമ്പറോ 01144 20057 എന്ന ഫാക്സ് നമ്പറോ ലഭ്യമായ മറ്റ് ഔദ്യോഗിക ചാനലുകൾ വഴിയോ സ്വദേശികളും വിദേശികളും അറിയിക്കണെമെന്ന് കൺട്രോൾ ആൻഡ് ആൻറി കറപ്‌ഷൻ കമീഷൻ (നസഹ) വൃത്തങ്ങൾ അറിയിച്ചു.

Read Also - വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ പറക്കാം; പരിമിതകാല ഓഫര്‍ പ്രഖ്യാപിച്ച് എയര്‍ലൈന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം