സൗദി അറേബ്യയിൽ ഭരണതലത്തിൽ വലിയ മാറ്റങ്ങൾ, നിരവധി ഗവർണർമാരെ മാറ്റി

Published : Dec 14, 2023, 03:23 PM IST
സൗദി അറേബ്യയിൽ ഭരണതലത്തിൽ വലിയ മാറ്റങ്ങൾ, നിരവധി ഗവർണർമാരെ മാറ്റി

Synopsis

മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാനെ തൽസ്ഥാനത്തുനിന്ന് മാറ്റി സൽമാൻ രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവായി കാബിനറ്റ് റാങ്കോടെ നിയമിച്ചു. 

റിയാദ്: സൗദി അറേബ്യയിൽ ഭരണരംഗത്ത് വഴി വൻ അഴിച്ചുപണി. രാജകീയ ഉപദേഷ്ടാവും ഗവർണർമാരും ഉൾപ്പടെ ഉന്നത പദവികളിലെ മാറ്റങ്ങൾ സംബന്ധിച്ചുള്ള 20ഓളം ഉത്തരവുകളാണ് ചൊവ്വാഴ്ച രാത്രി സൽമാൻ രാജാവ് പുറപ്പെടുവിച്ചത്. നിലവിലെ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാനെ തൽസ്ഥാനത്തുനിന്ന് മാറ്റി സൽമാൻ രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവായി കാബിനറ്റ് റാങ്കോടെ നിയമിച്ചു. മദീനയിലെ പുതിയ ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസാണ്. മക്ക ഡെപ്യൂട്ടി അമീർ ബദ്ർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസിനെ മാറ്റി പകരം അമീർ സഊദ് ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസിനെ ഉയർന്ന റാങ്കോടെ നിയമിച്ചു.

കിഴക്കൻ പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ അമീർ അഹ്മദ് ബിൻ ഫഹദ് ബിൻ സൽമാനെ നീക്കി പകരം മികച്ച റാങ്കിൽ അമീർ സഊദ് ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസിനെ നിയമിച്ചു. തബൂക്ക് ഡെപ്യൂട്ടി ഗവർണറായി അമീർ ഖാലിദ് ബിൻ സഊദ് ബിൻ അബ്ദുല്ല ബിൻ ഫൈസലിനെയും അസീർ പ്രവിശ്യാ ഡെപ്യൂട്ടി അമീറായി അമീർ ഖാലിദ് ബിൻ സത്താം ബിൻ സഊദ് ബിൻ അബ്ദുൽ അസീസിനെയും അൽജൗഫ് ഡെപ്യൂട്ടി ഗവർണറായി അമീർ മിത്അബ് ബിൻ മിശ്അൽ ബിൻ ബദറിനെയും ഹഫർ അൽബാത്വിൻ ഗവർണർ അമീർ മൻസൂർ ബിൻ മുഹമ്മദ് ബിൻ സഊദിനെ നീക്കി പകരം അമീർ അബ്ദുറഹ്മാൻ ബിൻ അബ്ദുല്ല ബിൻ ഫൈസലിനെയും ഉയര്‍ന്ന റാങ്കോടെ നിയമിച്ചു.

ഹിശാം ബിൻ അബ്ദുറഹ്മാൻ ബിൻ ഫാലിഹ് അൽഫാലിഹിനെ ആഭ്യന്തര സഹമന്ത്രിയായും എൻജി. ഖലീൽ ബിൻ ഇബ്രാഹിം ബിൻ അബ്ദുല്ല ബിൻ സലമയെ വ്യവസായ, ധാതു വിഭവ വകുപ്പ് ഡെപ്യൂട്ടി മന്ത്രിയായും നിയോഗിച്ചു. മുസാഇദ് ബിൻ അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽദാവൂദാണ് മക്ക മുനിസിപ്പാലിറ്റിയുടെ പുതിയ മേയർ. എൻജി. അബ്ദുല്ല ബിൻ മഹ്ദി ബിൻ അലി ജലി അസീർ മുനിസിപ്പാലിറ്റി മേയറും ഡോ. അബ്ദുല്ല ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽമഗ്ലുഥിനെ ഇൻഫർമേഷൻ അസിസ്റ്റൻറ് മന്ത്രിയുമായി നിയമിച്ചു.
ഇൻറലിജൻസ് കാര്യങ്ങളുടെ ജനറൽ ഇൻറലിജൻസ് ഡെപ്യൂട്ടി ചീഫ് ആയി ഡോ. യൂസഫ് ബിൻ സയാഹ് ബിൻ നസാൽ അൽബിയാലിയെയും മനുഷ്യാവകാശ കമീഷൻ ചെയർമാന്റെ അസിസ്റ്റൻറായി പ്രഫ. സുഹൈർ ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല അൽസൂമാനെയും നിയമിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ശൈത്യകാലം വൈകും, വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി