റിയാദ് ബസ് സർവീസ് മൂന്നാം ഘട്ടത്തിന് തുടക്കം; ബസുകളുടെ എണ്ണം 565 ആയി

Published : Aug 20, 2023, 10:08 PM IST
റിയാദ് ബസ് സർവീസ് മൂന്നാം ഘട്ടത്തിന് തുടക്കം; ബസുകളുടെ എണ്ണം 565 ആയി

Synopsis

 ബസുകളുടെ എണ്ണം 565ഉം റൂട്ടുകൾ 33ഉം ആയി

റിയാദ്: സൗദി തലസ്ഥാന നഗരത്തിന്‍റെ മുഖഛായ മാറ്റുന്ന കിങ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതിയുടെ ഭാഗമായ റിയാദ് ബസ് സർവിസിെൻറ മൂന്നാം ഘട്ടം ആരംഭിച്ചതായി റിയാദ് സിറ്റി റോയൽ കമീഷൻ അറിയിച്ചു. ആസ്ഥാന നഗരത്തിെൻറ സാമ്പത്തികവും നാഗരികവുമായ പരിവർത്തനത്തിെൻറ പ്രധാന സ്തംഭങ്ങളിലൊന്നാണ് റിയാദ് ബസ് സർവിസ് പദ്ധതിയെന്നും ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പൊതുഗതാഗത മേഖലയെ മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമാണിതെന്നും റോയൽ കമീഷൻ വ്യക്തമാക്കി.

മൂന്നാം ഘട്ടം നടപ്പായതോടെ സർവിസ് നടത്തുന്ന ബസുകളുടെ എണ്ണം 565 ആയി ഉയർന്നു. ബസുകളോടുന്ന മൊത്തം റൂട്ടുകൾ 33 ആയി. പ്രധാന സ്റ്റേഷനുകളുടെയും ബസ് സ്റ്റോപ്പുകളുടെയും എണ്ണം 1,611ലധികമായി. നഗരത്തിനുള്ളിലെ സർവിസ് ശൃംഖലകളുടെ ആകെ ദൂരം 1284 ഉം ആയി.  
ഈ വർഷം മാർച്ചിലാണ് റിയാദ് ബസ് സർവിസ് ആദ്യഘട്ടത്തിന് തുടക്കം കുറിച്ചത്. തുടർന്ന് രണ്ടാം ഘട്ടവും നടപ്പായി. ഈ ആറ് മാസം 40 ലക്ഷത്തിലധികം ആളുകൾ യാത്ര ചെയ്തു. ഏകദേശം 4,35,000 ട്രിപ്പുകൾ നടത്തി. ഈ വർഷം അവസാനിക്കും മുമ്പ് അടുത്ത രണ്ട് ഘട്ടങ്ങൾ കൂടി നടപ്പാക്കി റിയാദ് ബസ് സർവിസ് ശൃംഖല പൂർണമാക്കുമെന്നും റോയൽ കമീഷൻ പറഞ്ഞു.

യാത്രക്കാർക്ക് സവിശേഷമായ ഗതാഗത അനുഭവം നൽകാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും നഗരത്തിലുടനീളം യാത്രക്കാരെ കൃത്യതയോടും സുരക്ഷിതത്വത്തോടും സൗകര്യത്തോടും കൂടി കൊണ്ടുപോകാനും കാര്യക്ഷമതയും വഴക്കവും മെച്ചപ്പെടുത്താനുമാണ് ബസ് സർവിസുകളിലൂടെ ലക്ഷ്യമിടുന്നത്. ‘riyadh buses’ എന്ന സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിലുടെ ബസ് സർവിസ് സംബന്ധിങ്ങ സേവനങ്ങൾ ലഭിക്കും. റൂട്ട് മനസിലാക്കാൻ സഹായിക്കുന്ന ഇൻട്രാക്ടീവ് മാപ്പ്, ടിക്കറ്റ് വാങ്ങാൻ സഹായിക്കുന്ന ടിക്കറ്റിങ് സർവിസ് എന്നിവയാണ് പ്രധാന സേവനങ്ങൾ. ആപ്ലിക്കേഷനിലെ ടിക്കറ്റെടുക്കാനുള്ള സൗകര്യത്തിന് പുറമെ ബസ് സ്റ്റേഷനുകളിലെയും ബസ് സ്റ്റോപ്പുകളിലെയും കിയോസ്കുകളിൽനിന്ന് യാത്രക്കുള്ള ‘ദർബ് കാർഡ്’ പണമടച്ച് എടുക്കാൻ കഴിയും. 

Read Also - യുഎഇയിലേക്ക് എത്തുന്നവര്‍ ഈ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരരുത്; 45 ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം

വ്യത്യസ്ത നിരക്കുകൾ ഉൾപ്പെടുന്ന ടിക്കറ്റുകൾ വാങ്ങുന്നതിന് ഒന്നിലധികം ഓപ്ഷനുകളുണ്ട്. രണ്ട് മണിക്കൂർ ടിക്കറ്റിന് നാല് റിയാൽ, മൂന്ന് ദിവസത്തെ ടിക്കറ്റിന് 20 റിയാൽ, ഏഴ് ദിവസത്തെ ടിക്കറ്റിന് 40 റിയാൽ, 30 ദിവസത്തെ ടിക്കറ്റിന് 140 റിയാൽ എന്നിങ്ങനെയാണ് നിരക്കുകൾ. നാല് റിയാലിന് ടിക്കറ്റെടുത്ത് കഴിഞ്ഞാൽ രണ്ട് മണിക്കൂർ വരെ ഏത് ബസിലും എത്ര തവണയും മാറിമാറി കയറിയ യാത്ര ചെയ്യാനാവും.

 ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടിൽ നടത്തിയ മിന്നൽ റെയ്ഡ്, പരിശോധനയിൽ കണ്ടെത്തിയത് അത്യാധുനിക സജ്ജീകരണങ്ങളോടെ കഞ്ചാവ് കൃഷി, വൻ ലഹരിമരുന്ന് ശേഖരം
കാർ ഓഫ് ചെയ്യാതെ കടയിൽ പോയി, നാല് മിനിറ്റിനുള്ളിൽ തിരിച്ചെത്തിയപ്പോൾ വണ്ടിയില്ല, നിർണായകമായി സിസിടിവി ദൃശ്യം, സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ