ഹൂതി ആക്രമണത്തില്‍ രണ്ട് ബഹ്‌റൈന്‍ സൈനികര്‍ക്ക് വീരമൃത്യു

Published : Sep 27, 2023, 03:47 PM ISTUpdated : Sep 27, 2023, 04:31 PM IST
ഹൂതി ആക്രമണത്തില്‍ രണ്ട് ബഹ്‌റൈന്‍ സൈനികര്‍ക്ക് വീരമൃത്യു

Synopsis

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്.

മനാമ:  യെമന്‍-സൗദി അതിര്‍ത്തിയില്‍ ഉണ്ടായ ഹൂതി ആക്രമണത്തില്‍ അറബ് സഖ്യസേനയുടെ ഭാഗമായ രണ്ട് ബഹ്‌റൈന്‍ സൈനികര്‍ക്ക് വീരമൃത്യു. ആക്രമണത്തില്‍ ഒട്ടേറെ സൈനികര്‍ക്ക് പരിക്കേറ്റു. 

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയത്. മു​ബാ​റ​ക്​ ഹാ​ഷി​ൽ സാ​യി​ദ്​ അ​ൽ കു​ബൈ​സി, യ​അ്​​ഖൂ​ബ്​ റ​ഹ്​​മ​ത്ത്​ മൗ​ലാ​യ്​ മു​ഹ​മ്മ​ദ്​ എ​ന്നീ സൈ​നി​ക​രാ​ണ്​ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ബ​ഹ്​​റൈ​ൻ റോ​യ​ൽ എ​യ​ർ​ഫോ​ഴ്​​സ്​ വി​മാ​ന​ത്തി​ൽ ​ഈ​സ എ​യ​ർ​ബേ​സി​ല്‍ എത്തിച്ച ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​​ക​ളോ​ടെ ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ഫീ​ൽ​ഡ്​ മാ​ർ​ഷ​ൽ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ, ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ സൈ​നി​ക ഓ​ഫി​സ്​ ചീ​ഫ്​ ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സ​ൽ​മാ​ൻ ആ​ൽ ഖ​ലീ​ഫ, പ്ര​തി​രോ​ധ മ​ന്ത്രി മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ല്ല ബി​ൻ ഹ​സ​ൻ അല്‍ നു​ഐ​മി, ബി.​ഡി.​എ​ഫ്​ ചീ​ഫ്​ ഓ​ഫ്​ സ്റ്റാ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ ദി​യാ​ബ്​ ബി​ൻ സ​ഖ​ർ അല്‍ നു​ഐ​മി എന്നീ ഉന്നത വ്യ​ക്​​തി​കളുടെയും സൈ​നി​ക ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റു​വാ​ങ്ങി.

Read Also -  ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം; ഉച്ചകോടിയില്‍ തീരുമാനം, ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ

ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ശൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, കിരീടാവകാശിയും പ്രധാനമന്ത്രിയും സായുധസേനാ ഉപമേധാവിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹ്മദ് അൽ ഖലീഫ തുടങ്ങിയവർ അനുശോചിച്ചു. കബറടക്ക ചടങ്ങിൽ കിരീടാവകാശിയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും പങ്കെടുത്തു.

ബി.​ഡി.​എ​ഫ് സു​പ്രീം​ ക​മാ​ൻ​ഡ​ർ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ വീരമൃത്യു വരിച്ച സൈ​നി​ക​രു​ടെ കു​ടും​ബാംഗങ്ങളെ അ​നു​ശോ​ച​നം അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം