Asianet News MalayalamAsianet News Malayalam

ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം; ഉച്ചകോടിയില്‍ തീരുമാനം, ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ

ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകൾക്ക് ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യു.എ.ഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖ് അറിയിച്ചു.

gulf news single visa system to implement for gcc countries rvn
Author
First Published Sep 26, 2023, 8:19 PM IST

റിയാദ്: ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ സൗകര്യമൊരുങ്ങുന്നു. ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ പ്രാബല്യത്തിൽ വരും. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈന്‍, ഒമാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനുള്ള ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ നടപ്പിലാക്കാൻ അബൂദാബിയിൽ ചേർന്ന ഫ്യൂച്ചർ ഹോസ്പിറ്റാലിറ്റി ഉച്ചകോടിയിലാണ് തീരുമാനമുണ്ടായത്. 

ടൂറിസം മേഖലയിൽ സൗദി അറേബ്യക്കുണ്ടായ കുതിപ്പ് ഉച്ചകോടിയിൽ ചർച്ചയായി. ഒറ്റ വിസ കൊണ്ട് ടൂറിസ്റ്റുകൾക്ക് ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യു.എ.ഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖ് അറിയിച്ചു.

 നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ടൂറിസ്റ്റ് വിസ പ്രകാരം ഗൾഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാർക്കും വിദേശികൾക്കും സ്വതന്ത്രമായി ആറ് ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്താമെന്നും ഇത് സംബന്ധിച്ച് ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിസ നിലവിൽ വരുന്നതോടെ ട്രാൻസിറ്റ് വിസ ആവശ്യമുണ്ടാകില്ല.

Read Also - പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു, ആഴ്ചയില്‍ നാല് ദിവസം സര്‍വീസ്

 അഞ്ചു വർഷത്തിനുള്ളിൽ 45 ശതമാനം വര്‍ധന; സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ ശമ്പളം ഇരട്ടിച്ചതായി റിപ്പോര്‍ട്ട്

റിയാദ്: രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി പൗരന്മാരുടെ ശമ്പളത്തിൽ വൻ വർധനവ്. അഞ്ച് വർഷത്തിനിടെ 45 ശതമാനമാണ് ഇരട്ടിച്ചതെന്ന് നാഷനൽ ലേബർ ഒബ്‌സർവേറ്ററി റിപ്പോർട്ട് വെളിപ്പെടുത്തി. 2018 ൽ ശരാശരി ശമ്പളം 6,600 റിയാലായിരുന്നത് 2023ൽ 9,600 റിയാലായി ഉയർന്നു.

സൗദിയുടെ സമഗ്ര വികസന പദ്ധതിയായ ‘വിഷൻ 2030’ന് കീഴിലുള്ള പരിപാടികളും സംരംഭങ്ങളും ആരംഭിച്ചതിന് ശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ശക്തമായ സാമ്പത്തിക വളർച്ചയും പരിഷ്കാരങ്ങളും ഈ വളർച്ചക്ക് ആക്കം കൂട്ടി. സർക്കാർ ഏജൻസികൾ നൽകുന്ന പിന്തുണയും പാക്കേജുകളുടെ വിജയവും മികച്ച ആസൂത്രണവും വേതന വർധനവിന് കാരണമായെന്ന് ഒബ്സർവേറ്ററി അതോറിറ്റി ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരി സമയത്ത് ബിസിനസ് മേഖലക്കും സ്വകാര്യ മേഖലക്കും ലഭിച്ച വർധിച്ച പിന്തുണയും ഉത്തേജനവും തൊഴിൽ വിപണിയുടെ ഉയർന്ന ആകർഷണത്തിനും കാര്യക്ഷമതക്കും വഴിവെച്ചു. നാഷനൽ ലേബർ ഒബ്‌സർവേറ്ററി റിപ്പോർട്ട് അനുസരിച്ച് ഇതേ കാലയളവിൽ 20,000 റിയാലിൽ കൂടുതൽ വേതനം സ്വീകരിക്കുന്ന പൗരന്മാരുടെ എണ്ണം 139 ശതമാനം വർധിച്ചു. അതായത് 2018ൽ ഈ ഗണത്തിലുള്ള സ്വദേശി ജീവനക്കാരുടെ എണ്ണം 84,700 ആയിരുന്നത് ഈ വർഷം 2,02,700 ആയി ഉയർന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം... 

Follow Us:
Download App:
  • android
  • ios