ഖുര്‍ആന്‍ കത്തിക്കല്‍, അവഹേളനം; സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് യുഎഇ, അപലപിച്ച് ഒമാന്‍

Published : Jul 22, 2023, 06:49 PM IST
ഖുര്‍ആന്‍ കത്തിക്കല്‍, അവഹേളനം; സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് യുഎഇ, അപലപിച്ച് ഒമാന്‍

Synopsis

തുടര്‍ച്ചയായ ഖുര്‍ആന്‍ അധിക്ഷേപങ്ങള്‍ക്ക് സ്വീഡന്‍ അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണിത്. വിവിധ അറബ് രാജ്യങ്ങള്‍ സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 

ദുബൈ: വിശുദ്ധ ഖുര്‍ആന്‍ അവഹേളിച്ച സംഭവത്തില്‍ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് യുഎഇ. ഖുര്‍ആനെതിരെ ആവര്‍ത്തിക്കപ്പെടുന്ന അധിക്ഷേപങ്ങളില്‍ പ്രതിഷേധിച്ചാണ് അംബാസഡര്‍ ലിസലോട്ട് ആന്‍ഡേഴ്‌സനെ വിളിച്ചുവരുത്തി യുഎഇ പ്രതിഷേധക്കുറിപ്പ് കൈമാറിയത്. ഇത് രണ്ടാം തവണയാണ് യുഎഇ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുന്നത്. 

വ്യാഴാഴ്ച സ്വീഡനില്‍ ഇറാഖി അഭയാര്‍ഥി ഖുര്‍ആനെ അവഹേളിച്ചിരുന്നു. ഇറാഖ് എംബസിക്ക് മുമ്പിലെത്തിയാണ് ഇയാള്‍ ഖുര്‍ആന്‍ അവഹേളനം നടത്തിയത്. ഈ സാഹചര്യത്തിലാണ് യുഎഇ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തിയത്. തുടര്‍ച്ചയായ ഖുര്‍ആന്‍ അധിക്ഷേപങ്ങള്‍ക്ക് സ്വീഡന്‍ അനുമതി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണിത്. വിവിധ അറബ് രാജ്യങ്ങള്‍ സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. 

സംഭവത്തെ ഒമാന്‍ ശക്തമായി അപലപിച്ചു. ഖുര്‍ആന്‍ കോപ്പികള്‍ കത്തിക്കാനും അവഹേളിക്കാനും തീവ്രവാദികള്‍ക്ക് വീണ്ടും അനുമതി നല്‍കിയ സ്വീഡനിലെ അധികൃതരുടെ നടപടിയെ ഒമാന്‍ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മുസ്ലിംകളുടെ വികാരങ്ങള്‍ക്കും വിശുദ്ധിക്കും എതിരായ പ്രകോപനപരമായ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്നതായും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

Read Also -  സ്വീഡനില്‍ വീണ്ടും ഖുര്‍ആന്‍ അവഹേളനം; ശക്തമായി അപലപിച്ച് സൗദിയും മുസ്ലിം വേള്‍ഡ് ലീഗും

ഖുര്‍ആന്‍ കോപ്പികള്‍ കത്തിക്കാനും അവഹേളിക്കാനും ചില തീവ്രവാദികള്‍ക്ക് ആവര്‍ത്തിച്ച് അനുമതി നല്‍കുന്ന സ്വീഡിഷ് അധികൃതരുടെ തീരുമാനത്തെ സൗദി ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം സൗദിയിലെ സ്വീഡിഷ് എംബസിയുടെ ഷര്‍ഷെ ദഫേയെ വിളിച്ചുവരുത്തി പ്രതിഷേധ കുറിപ്പ് കൈമാറി. ഖുര്‍ആന്‍ പകര്‍പ്പ് കത്തിച്ച സംഭവത്തില്‍ മുസ്ലിം വേള്‍ഡ് ലീഗും ശക്തമായ ഭാഷയില്‍ അപലപിച്ചു. മതപരവും മാനുഷികവുമായ എല്ലാ മര്യാദകളെയും തത്വങ്ങളെയും ലംഘിക്കുന്ന അസംബന്ധവും ഹീനവുമായ പ്രവൃത്തികളെ അപലപിക്കുന്നതായി മുസ്ലിം വേള്‍ഡ് ലീഗ് പ്രസ്താവനയില്‍ പറഞ്ഞു. 

കഴിഞ്ഞ മാസം സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്‌ഹോമിലെ പ്രധാന മസ്ജിദിനു മുന്നിൽ ഇറാഖ് അഭയാർഥി ഖുര്‍ആന്‍ പകര്‍പ്പ് കത്തിച്ച സംഭവത്തില്‍ വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വീണ്ടും ഖുര്‍ആന്‍ അധിക്ഷേപം ഉണ്ടായത്. ഒരു അഭയാര്‍ഥി ഖുര്‍ആന്‍ ചവിട്ടിത്തെറിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്. 

Read Also -  വീണ്ടും തിരിച്ചടി; ഇമിഗ്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയര്‍ത്തി, ആശങ്കയോടെ യുകെയിലെ കുടിയേറ്റക്കാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസ ലഭിക്കാൻ ഏജൻസിക്ക് പണം നൽകി, ഒമാനിലെത്തിയപ്പോൾ പാസ്പോർട്ട് കൈക്കലാക്കി ചൂഷണം, ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ
ഖത്തറിൽ റോബോടാക്സി പരീക്ഷണം, പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ അവസരം