വിസ ആപ്ലിക്കേഷന്‍ ഫീസ്, ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് എന്നിവയിലാണ് വര്‍ധനവുണ്ടായത്. 

ലണ്ടന്‍: യുകെയില്‍ ഇമിഗ്രേഷന്‍ ഫീസുകളില്‍ വര്‍ധനവ് പ്രഖ്യാപിച്ചതോടെ കുടിയേറ്റക്കാര്‍ ആശങ്കയില്‍. വിസ ആപ്ലിക്കേഷന്‍ ഫീസ്, ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് എന്നിവയിലാണ് വര്‍ധനവുണ്ടായത്. 

തൊഴില്‍, വിസിറ്റ് വിസകള്‍ക്കുള്ള ഫീസ് 15 ശതമാനമാണ് വര്‍ധിപ്പിച്ചത്. പെര്‍മനന്റ് റെസിഡന്‍സി (ഐഎല്‍ആര്‍) അപേക്ഷകള്‍ക്ക് 20 ശതമാനം വര്‍ധനവാണ് ഉണ്ടാകുക്. യുകെയിലെത്തുന്ന കുടിയേറ്റക്കാര്‍ക്ക് എന്‍എച്ച്എസ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഇമിഗ്രേഷന്‍ ഹൈല്‍ത്ത് സര്‍ചാര്‍ജ് (ഐഎച്ച്എസ്)1,035 പൗണ്ടായാണ് ഉയര്‍ത്തുന്നത്. നേരത്തെ പ്രതിവര്‍ഷം 624 പൗണ്ടായിരുന്നു. വന്‍ വര്‍ധനവാണ് ഉണ്ടായത്. നിലവിലുള്ളതില്‍ നിന്ന് 66 ശതമാനമാണ് വര്‍ധന. വിദ്യാര്‍ത്ഥികള്‍ക്കും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഐഎച്ച്എസ് ഫീസ് പ്രതിവര്‍ഷം 470 പൗണ്ടായിരുന്നു. ഇത് 776 പൗണ്ടായാണ് വര്‍ധിക്കുക. വൈദഗ്ധ്യമുള്ള തൊഴിലാളി വിസ 718.75 പൗണ്ടായാണ് ഉയരുക. നേരത്തെ ഇത് 625 പൗണ്ടായിരുന്നു. 

പെര്‍മനന്റ് റെസിഡന്‍സി അപേക്ഷകള്‍ക്ക് 2,404 പൗണ്ടില്‍ നിന്ന് കുറഞ്ഞത് 2,880 പൗണ്ടായി വര്‍ധിക്കും. 20 ശതമാനമാണ് വര്‍ധനവ്. ബ്രിട്ടീഷ് പൗരത്വം നേടാനുള്ള അപേക്ഷ ഫീസും 20 ശതമാനം ഉയര്‍ത്തി. സ്റ്റുഡന്റ് വിസ, സെറ്റില്‍മെന്റ്, വൈഡര്‍ എന്‍ട്രി ക്ലിയറന്‍സ്, സ്‌പോണ്‍സര്‍ഷിപ്പിന്റെ സര്‍ട്ടിഫിക്കറ്റുകള്‍, മുന്‍ഗണനാ വിസകള്‍ എന്നിവയിലും 20 ശതമാനം വര്‍ധനവ് ഉണ്ടാകും. ബ്രിട്ടനിലെ വര്‍ധിച്ചു വരുന്ന ജീവിത ചെലവിനൊപ്പം ഇമിഗ്രേഷന്‍ ഫീസ് വര്‍ധനവ് കൂടിയായതോടെ കുടിയേറ്റക്കാര്‍ക്ക് തിരിച്ചടിയാകുകയാണ്. 

Read Also - വന്‍ റിക്രൂട്ട്‌മെന്റുമായി ഡിനാറ്റ; ആയിരക്കണക്കിന് പേര്‍ക്ക് തൊഴിലവസരങ്ങള്‍

ഈ ഗള്‍ഫ് രാജ്യങ്ങളില്‍ ഇനി ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം

ദില്ലി: ലോകത്തിലെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ടു. അടുത്തിടെ പുറത്തിറക്കിയ ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് 2023 ല്‍ ഇന്ത്യക്ക് 80-ാമത്തെ സ്ഥാനമാണുള്ളത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പട്ടികയില്‍ ഇന്ത്യ ഇത്തവണ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്കാര്‍ക്ക് നിലവില്‍ 57 രാജ്യങ്ങളിലേക്ക് വിസാ രഹിത അല്ലെങ്കില്‍ ഓണ്‍ അറൈവല്‍ വിസാ രീതിയില്‍ പ്രവേശിക്കാനാകും.

ചൈന, ജപ്പാന്‍, റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ എന്നിവയടക്കം 177 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ വിസ ആവശ്യമാണ്. ഗള്‍ഫ് രാജ്യങ്ങളായ ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യക്കാര്‍ക്ക് മുന്‍കൂര്‍ വിസ ആവശ്യമില്ല. ഇതോടെ ഈ രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് തടസ്സരഹിതമായ പ്രവേശനം സാധ്യമാണ്. മീഡില്‍ ഈസ്റ്റില്‍ ഇറാന്‍, ജോര്‍ദാന്‍, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കാര്‍ക്ക് മുന്‍കൂട്ടി വിസയില്ലാതെ പ്രവേശനം അനുവദിക്കുന്നത്. 

Read Also - പ്രവാസികള്‍ക്ക് ആശ്വാസം; നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player