കുട്ടിയെ കാറില്‍ മറന്നു, കടയില്‍ തിരക്കിലമര്‍ന്ന് അമ്മ, പിന്നീട് സംഭവിച്ചത്; കണ്ണ് തുറപ്പിക്കും ഈ വീഡിയോ

Published : Jul 24, 2023, 05:01 PM ISTUpdated : Jul 24, 2023, 05:11 PM IST
കുട്ടിയെ കാറില്‍ മറന്നു, കടയില്‍ തിരക്കിലമര്‍ന്ന്  അമ്മ, പിന്നീട് സംഭവിച്ചത്; കണ്ണ് തുറപ്പിക്കും ഈ വീഡിയോ

Synopsis

ഒരു രണ്ടുവയസ്സുകാരനെ കാറില്‍ ഇരുത്തി പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ അമ്മ പോയി. കാറിന്റെ ഡോറുകള്‍ ഓട്ടോമാറ്റിക് ആയി അടഞ്ഞു. കാറിന്റെ താക്കോല്‍ വാഹനത്തിനുള്ളില്‍ മറന്നുവെക്കുകയും ചെയ്തു.

ദുബൈ: അടച്ചിട്ട കാറില്‍ കുട്ടികളെ തനിച്ചാക്കി പോകുന്നത് പലപ്പോഴും വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കാം. കുറച്ചു നേരത്തെ അശ്രദ്ധ കുട്ടികളുടെ ജീവന്‍ തന്നെ അപകടത്തിലാക്കിയേക്കാം. ഇത്തരത്തില്‍ കുട്ടികളെ കാറില്‍ തനിച്ചാക്കി പോകുന്നതിന്റെ അപകട സാധ്യതകളെ കുറിച്ച് ബോധവത്കരണം നല്‍കുകയാണ് ദുബൈ പൊലീസ്. സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലാണ് ദുബൈ പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്.

യുഎഇയില്‍ കുട്ടികളെ കാറില്‍ തനിച്ചാക്കി പോകുന്ന അനാസ്ഥയ്ക്ക് കനത്ത പിഴയും ജയില്‍ശിക്ഷയും വരെ ലഭിച്ചേക്കാം. തടവുശിക്ഷയോ 5,000 ദിര്‍ഹം വരെ പിഴയോ ഇവ രണ്ടും ഒന്നിച്ച ആണ് ശിക്ഷ. എന്നാല്‍ ജീവന്‍ തന്നെ അപകടത്തിലാകുന്ന സാഹചര്യങ്ങളില്‍ 10,000 ദിര്‍ഹം വരെ പിഴ ഉയര്‍ന്നേക്കാം. 

കടുത്ത ചൂടില്‍ അടച്ചിട്ട കാറുകളില്‍ കുട്ടികളെ തനിച്ചാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന അപകട സാധ്യതകളാണ് ദുബൈ പൊലീസ് പങ്കുവെച്ച വീഡിയോയില്‍ ചിത്രീകരിച്ചിട്ടുള്ളത്. സമാനമായ ഒരു സംഭവത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ വീഡിയോയില്‍. ഒരു രണ്ടുവയസ്സുകാരനെ കാറില്‍ ഇരുത്തി പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ അമ്മ പോയി. കാറിന്റെ ഡോറുകള്‍ ഓട്ടോമാറ്റിക് ആയി അടഞ്ഞു. കാറിന്റെ താക്കോല്‍ വാഹനത്തിനുള്ളില്‍ മറന്നുവെക്കുകയും ചെയ്തു. സീറ്റ് ബൈല്‍റ്റ് ധരിച്ച് കാറിനുള്ളിലിരുന്ന കുഞ്ഞിനെ രക്ഷപ്പെടുത്താനായി പിന്നീട് പൊലീസിന്റെ സഹായം ആവശ്യമായി വന്നു. ഈ സംഭവത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ദുബൈ പൊലീസ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

Read Also -  ഖുര്‍ആന്‍ കത്തിക്കല്‍, അവഹേളനം; സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് യുഎഇ, അപലപിച്ച് ഒമാന്‍

കാര്‍ ലോക്ക് ചെയ്യും മുമ്പ് കുട്ടികള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയെന്ന് രക്ഷിതാക്കള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. കുട്ടികളെ കാറില്‍ തനിച്ചാക്കുമ്പോഴുണ്ടായേക്കാവുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ദുബൈ പൊലീസ് ഓര്‍മ്മപ്പെടുത്തുന്നു. അതേസമയം യുഎഇയിലെ താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്ന സാഹചര്യത്തില്‍ ഇക്കാര്യം രക്ഷിതാക്കള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.  

Read Also - 'കാട്ടിലെ രാജാവ് കൂട്ടുകാരന്‍'! സിംഹത്തിനൊപ്പം ഒരേ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ച് യുവതി, വീഡിയോ വൈറല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട