
റിയാദ്: ദേശീയ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്ന പ്രധാന മേഘലയായി വിനോദ സഞ്ചാര രംഗത്തെ മാറ്റുകയന്ന ലക്ഷ്യത്തോടെ സഞ്ചാരികളെ കാത്ത് സൗദി അറേബ്യ. ഈ വർഷം രണ്ട് ലക്ഷം ടൂറിസ്റ്റ് വിസകൾ അനുവദിക്കുമെന്ന് ദേശിയ ടൂറിസം - പുരാവസ്തു അതോറിറ്റി. സൗദി ടുറിസം മേഖല വിപുലപ്പെടുത്തുന്നതിന് വിപുലമായ കര്‍മ്മ പദ്ദതികളാണ തൊഴില്‍ സാമുഹ്യ ക്ഷേമ മന്ത്രാലയം ആസുത്രണം ചെയ്തിരിക്കുന്നത്.
ഹജ്ജ് - ഉംറ തീര്‍ത്ഥാടകരുടെ എണ്ണം 30 മില്ല്യനാക്കി ഉയര്‍ത്താന്‍ സൗദി വിഷന്‍ 2030 വിഭാവനം ചെയ്യുന്നുണ്ട്. ഉംറ കര്‍മ്മത്തിനു ശേഷം സൗദിയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നതിനു തീർത്ഥാടകർക്ക് അവസരം നല്‍കുന്ന പദ്ദതി ഉടന്‍ പ്രാബല്യത്തിൽ വരും. ഇത് കണക്കിലെടുത്ത് കൂടുതല്‍ ഹോട്ടലുകളും ലോഡ്ജുകളും രാജ്യത്ത് ഒരുക്കേണ്ടി വരും.
ഹോട്ടലുകളിലും ലോഡ്ജുകളിലുമുള്ള ജോലികൾ 2020 ആവുമ്പോഴേക്കും സ്വദേശിവൽക്കരിക്കാനാണ് തൊഴില്‍ മന്ത്രാലയം ലക്ഷ്യമിടുന്നത്. നിലവിൽ ഈ മേഘലയിൽ ജോലിചെയ്യുന്ന വിദേശികളിൽ ഭൂരിപക്ഷവും വിദേശികളാണ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam