ഹാദി എക്‌സ്‌ചേഞ്ചിന് 'ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക്' സര്‍ട്ടിഫിക്കേഷന്‍

By Web TeamFirst Published Oct 7, 2021, 12:15 PM IST
Highlights

ജീവനക്കാര്‍ക്ക് സുരക്ഷയും ജോലി ചെയ്യാനുള്ള സമാധാന അന്തരീക്ഷവും സൃഷ്ടിക്കുകയും അതിലൂടെ അവരുടെ ജോലി സമ്മര്‍ദം കുറയ്‍ക്കാന്‍ മുന്‍കയ്യെടുക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ കണ്ടെത്തി അത്തരം സാഹചര്യങ്ങള്‍ നിലനിര്‍ത്താനായി പ്രവര്‍ത്തിക്കുന്ന അംഗീകൃത സംഘടനയാണ് ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക്.

ദുബൈ: യുഎഇയിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ഹാദി എക്‌സ്പ്രസ്സ് എക്‌സ്‌ചേഞ്ചിന് (Hadi Express Exchange) 'ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക്' (Great Place to Work)  സര്‍ട്ടിഫിക്കേഷന്‍. ജീവനക്കാര്‍ക്ക് മികച്ച ജോലി സാഹചര്യങ്ങള്‍ നല്‍കുകയും പ്രവര്‍ത്തന മികവ് കാഴ്ച വെക്കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്ന ആഗോള അംഗീകാരമാണ് ഹാദി എക്‌സ്‌ചേഞ്ചിന് ലഭിച്ചത്.

ജീവനക്കാര്‍ക്ക് സുരക്ഷയും ജോലി ചെയ്യാനുള്ള സമാധാന അന്തരീക്ഷവും സൃഷ്ടിക്കുകയും അതിലൂടെ അവരുടെ ജോലി സമ്മര്‍ദം കുറയ്‍ക്കാന്‍ മുന്‍കയ്യെടുക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളെ കണ്ടെത്തി അത്തരം സാഹചര്യങ്ങള്‍ നിലനിര്‍ത്താനായി പ്രവര്‍ത്തിക്കുന്ന അംഗീകൃത സംഘടനയാണ് ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക്. സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തി ഒരു വര്‍ഷത്തേക്കാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.

'ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക്' അംഗീകാരം ലഭിച്ചതിലുള്ള അതിയായ സന്തോഷം പങ്കു വെക്കുന്നതോടൊപ്പം, ഈ നേട്ടത്തിന് തങ്ങളെ അര്‍ഹമാക്കിയ എല്ലാ ജീവനക്കാരോടും നന്ദി അറിയിക്കുന്നുവെന്നും ഹാദി എക്‌സ്‌ചേഞ്ച് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ മുഹമ്മദ് ഷെരീഫ് അല്‍ ഹാദി പറഞ്ഞു. ഇപ്പോള്‍ നല്‍കിവരുന്ന തൊഴില്‍‌ അന്തരീക്ഷം നിലനിര്‍ത്തുകയും ഭാവിയില്‍ ഇതിലും മികച്ചതാക്കുകയും ചെയ്യുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

ഹാദി എക്‌സ്‌ചേഞ്ചിലെ ഓരോ ജീവനക്കാരുടെയും കഠിനാധ്വാനവും അര്‍പ്പണ മനോഭാവവുമാണ് ഈ നേട്ടത്തിന് തങ്ങളെ അര്‍ഹരാക്കിയതെന്ന് ജനറല്‍ മാനേജര്‍ ആല്‍ബിന്‍ തോമസ് പറഞ്ഞു. മികച്ച രീതിയിലുള്ള ഉപഭോക്തൃ സംതൃപ്തി ഉറപ്പ് വരുത്തുന്നതിനോടൊപ്പം തന്നെ ജീവനക്കാര്‍ക്ക് അവരുടെ തൊഴിലിടങ്ങളിലെ പിരിമുറുക്കങ്ങള്‍ക്ക് അയവു വരുത്തുന്ന രീതിയിലുള്ള സൗഹാര്‍ദ അന്തരീക്ഷം ഒരുക്കാനും അവര്‍ തമ്മിലുള്ള സഹകരണം ഉറപ്പ് വരുത്താനും സ്ഥാപനത്തിന് സാധിച്ചുവെന്നതും ഈ നേട്ടത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

click me!