യുഎഇയില്‍ ട്രക്ക് അപകടത്തില്‍പെട്ട് പ്രവാസി യുവാവ് മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

By Web TeamFirst Published Oct 7, 2021, 11:23 AM IST
Highlights

ബുധനാഴ്‍ച ഉച്ചയ്‍ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. അല്‍ മക്തൂം റോഡിനെ ഫുജൈറ സീപോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന യസ്‍ബ റോഡിലാണ് അപകടമുണ്ടായതെന്ന് ഫുജൈറ പൊലീസ് ട്രോഫിക് ആന്റ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ സലേഹ് മുഹമ്മദ് അബ്‍ദുല്ല അല്‍ ദനാനി പറഞ്ഞു. 

ഫുജൈറ: യുഎഇയില്‍ (UAE) ട്രക്ക് അപകടത്തില്‍പെട്ട് (truck accident) ഡ്രൈവര്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 36 വയസുകാരനായ പ്രവാസി യുവാവാണ് മരണപ്പെട്ടത്. ഡ്രൈവിങിനെ വാഹനത്തിന്റെ നിയന്ത്രണം നഷ്‍ടമായതിനെ തുടര്‍ന്ന് ട്രക്ക് പലതവണ മറിയുകയായിരുന്നു.

ബുധനാഴ്‍ച ഉച്ചയ്‍ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. അല്‍ മക്തൂം റോഡിനെ ഫുജൈറ സീപോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന യസ്‍ബ റോഡിലാണ് അപകടമുണ്ടായതെന്ന് ഫുജൈറ പൊലീസ് ട്രോഫിക് ആന്റ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ സലേഹ് മുഹമ്മദ് അബ്‍ദുല്ല അല്‍ ദനാനി പറഞ്ഞു. ഫുജൈറ പോര്‍ട്ടിലേക്ക് പോവുകയായിരുന്ന ട്രക്ക് സകാമം റൌണ്ട് എബൌട്ടില്‍വെച്ച് നിയന്ത്രണം വിട്ട് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരാളിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഫുജൈറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഇപ്പോള്‍ തൃപ്‍തികരമാണെന്നും കുറച്ച് ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ട്രക്ക് ഡ്രൈവര്‍മാര്‍ വേഗ നിയന്ത്രണവും നിയമങ്ങളും പാലിക്കണമെന്ന് ട്രാഫിക് പൊലീസ് ഓര്‍മിപ്പിച്ചു.

click me!