ഇഷ്ടമുള്ള ഡിസൈൻ, ഘട്ടങ്ങളും ലളിതം, ഹജ്ജ് പൂർത്തീകരണ സർട്ടിഫിക്കറ്റ് ‘നുസുക്’ ആപ്പിൽ ലഭ്യമാകും

Published : Jun 12, 2025, 10:30 AM IST
hajj

Synopsis

ഈ വർഷത്തെ ഹജ്ജ് തീർഥാടകർക്കും ഹജ്ജ് രംഗത്ത് പ്രവർത്തിച്ച തൊഴിലാളികൾക്കുമാണ് സാക്ഷ്യപത്രം നൽകുന്നത്

റിയാദ്: ഹജ്ജ് പൂർത്തിയാക്കിയെന്ന സർട്ടിഫിക്കറ്റ് ‘നുസുക്’ ആപ്പിൽ ലഭ്യമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം. ഈ വർഷത്തെ ഹജ്ജ് തീർഥാടകർക്കും ഹജ്ജ് രംഗത്ത് പ്രവർത്തിച്ച തൊഴിലാളികൾക്കുമാണ് സാക്ഷ്യപത്രം നൽകുന്നത്. തീർഥാടകരുടെ വിശ്വാസാനുഭവം രേഖപ്പെടുത്തലും ഹജ്ജ് നടത്തിപ്പിന് പ്രവർത്തിച്ചവരെ ആദരിക്കലുമാണ് സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതിലൂടെ നടത്തുന്നത്.

നുസ്ക് ആപ്പ് തുറന്ന് അതിൽനിന്ന് സർട്ടിഫിക്കറ്റ് നേടാൻ കഴിയും. ആപ്പ് തുറക്കുമ്പോൾ കാണുന്ന അതിലുള്ള ഡിസൈനുകളിൽ ഇഷ്ടമുള്ള ഒന്ന് തെരഞ്ഞെടുത്ത് ലളിതമായ ഘട്ടങ്ങളിലൂടെ മുന്നോട്ട് പോയി സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യിച്ച് ഡൗൺലോഡ് ചെയ്തെടുക്കുക. തീർഥാടകർക്ക് അവരുടെ വിശ്വാസാനുഭവത്തിന്റെ പ്രതീകാത്മകവും ഹൃദയസ്പർശിയുമായ ഓർമ പത്രമായിരിക്കും ഇത്. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഏജൻസികളിലെ ജീവനക്കാർക്ക് നന്ദി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള സൗകര്യവും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി പനി ബാധിച്ച് മദീനയിൽ മരിച്ചു
പരിശോധനയ്ക്കിടെ സംശയകരമായ സാഹചര്യത്തിൽ യുവാവ്, നാല് ബാഗുകളിലായി പ്രവാസിയുടെ താമസസ്ഥലത്ത് നിന്ന് കണ്ടെടുത്തത് ലഹരിമരുന്ന് ശേഖരം