ഹജ്ജ് തീർഥാടകർ ഇന്ന് മിനായിലെ കല്ലേറ് കർമ്മത്തിൽ പങ്കെടുക്കും

By Web TeamFirst Published Jul 20, 2021, 7:43 AM IST
Highlights

ഹജ്ജ് കർമ്മം അനുഷ്ഠിക്കുന്ന തീർഥാടകർ ഇന്ന് മിനായിലെ കല്ലേറ് കർമ്മത്തിൽ പങ്കെടുക്കും. സാത്താന്റെ പ്രതീകമായ ജംറയിൽ കല്ലേറു കർമ്മം നടത്താനുള്ള ചെറു കല്ലുകൾ മുസ്‌ദലിഫയിൽ നിന്നു ശേഖരിക്കുകയാണ് പതിവ്. 

മക്ക: ഹജ്ജ് കർമ്മം അനുഷ്ഠിക്കുന്ന തീർഥാടകർ ഇന്ന് മിനായിലെ കല്ലേറ് കർമ്മത്തിൽ പങ്കെടുക്കും. സാത്താന്റെ പ്രതീകമായ ജംറയിൽ കല്ലേറു കർമ്മം നടത്താനുള്ള ചെറു കല്ലുകൾ മുസ്‌ദലിഫയിൽ നിന്നു ശേഖരിക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ അണുവിമുക്തമാക്കിയ കല്ലുകൾ ഹജ്ജ് മന്ത്രാലയം തീർത്ഥാടകർക്ക് നൽകും. 

അകലംപാലിച്ച് കല്ലെറിയാൻ വ്യത്യസ്ത സമയം ക്രമീകരിച്ചിട്ടുണ്ട്. കല്ലേറ് കർമ്മത്തിന് ശേഷം ഹാജിമാർ തല മുണ്ഡനം ചെയുകയും ബലി കർമ്മത്തിൽ പങ്കെടുക്കുകയും ചെയ്യും. മിനായിൽനിന്നു മക്ക ഹറം പള്ളിയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം കൂടി നിർവഹിക്കുന്നതോടെ ഇത്തവണത്തെ ഹജ്ജ് കർമ്മങ്ങൾക്ക് പ്രാഥമിക വിരാമമാകും. സൗദിയിൽ താമസിക്കുന്ന, പ്രവാസിമലയാളികളടക്കം 150 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 60,000 പേരാണ് ഇത്തവണ ഹജ് തീർഥാടത്തിൻറെ ഭാഗമാകുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!