ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് റിസര്‍വേഷന്‍ അടുത്ത ആഴ്ച മുതല്‍

Published : May 29, 2022, 04:35 PM ISTUpdated : May 29, 2022, 08:14 PM IST
ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് റിസര്‍വേഷന്‍ അടുത്ത ആഴ്ച മുതല്‍

Synopsis

മിനയിലെ ഹജ്ജ് ടവറുകള്‍ ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടന കമ്പനികള്‍ നല്‍കുന്ന പാക്കേജുകള്‍ക്ക് പുറമെ ഈ വര്‍ഷം ഹോട്ടല്‍ മുറികള്‍ക്ക് സമാനമായി ഇതാദ്യമായി നവീകരിച്ച ടെന്റുകളുള്‍പ്പെടുന്ന 'ഹോസ്പിറ്റാലിറ്റി 1, 2 എന്നിങ്ങനെ മറ്റു പാക്കേജുകളുമുണ്ടായിരിക്കും.

റിയാദ്: സൗദിക്കകത്ത് നിന്നും ഈ വര്‍ഷത്തെ തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് റിസര്‍വേഷന്‍ അടുത്ത ആഴ്ച മുതല്‍ ആരംഭിക്കുമെന്ന് ആഭ്യന്തര ഹജ്ജ് കോര്‍ഡിനേഷന്‍ കൗണ്‍സില്‍ ചുമതലയുള്ള ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സഈദ് അല്‍ ജുഹാനി അറിയിച്ചു.

മിനയിലെ ഹജ്ജ് ടവറുകള്‍ ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടന കമ്പനികള്‍ നല്‍കുന്ന പാക്കേജുകള്‍ക്ക് പുറമെ ഈ വര്‍ഷം ഹോട്ടല്‍ മുറികള്‍ക്ക് സമാനമായി ഇതാദ്യമായി നവീകരിച്ച ടെന്റുകളുള്‍പ്പെടുന്ന 'ഹോസ്പിറ്റാലിറ്റി 1, 2 എന്നിങ്ങനെ മറ്റു പാക്കേജുകളുമുണ്ടായിരിക്കും. ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച പാക്കേജുകള്‍ക്കനുസൃതമായി തീര്‍ഥാടകര്‍ക്ക് ടെന്റിനകത്ത് ഫ്രഷ് ആയിട്ടുള്ള ഭക്ഷണം വിതരണം നടത്തും.

മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം

ഇതിനായി കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്വീകരിച്ചിരുന്ന അതെ രീതിതന്നെയായിരിക്കും പിന്തുടരുകയെന്നും സഈദ് അല്‍ ജുഹാനി അറിയിച്ചു. ഈ വര്‍ഷം സ്വദേശികളും വിദേശികളുമായി ഒന്നര ലക്ഷം ആഭ്യന്തര തീര്‍ഥാടകര്‍ക്കാണ് ഹജ്ജിന് അവസരമുണ്ടാവുക.

റിയാദ്: ഹജ്ജിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മക്കയിലേക്ക് ഇനി പ്രത്യേക പെർമിറ്റ് ഉള്ളവർക്ക് മാത്രം പ്രവേശനം. ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് പ്രത്യേക പെര്‍മിറ്റ് നേടാത്തവര്‍ മക്കയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക്  പ്രാബല്യത്തില്‍വന്നതായി പൊതുസുരക്ഷാ വകുപ്പ് വക്താവ് ബ്രിഗേഡിയര്‍ സമി അല്‍ ശുവൈരിഖ് അറിയിച്ചു.

പ്രത്യേക പെര്‍മിറ്റില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്ന വിദേശികളെയും വാഹനങ്ങളും മക്കയുടെ പ്രവേശന കവാടങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ നിന്ന് തിരിച്ചയക്കും. ജോലി ആവശ്യാര്‍ഥം മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് ലഭിച്ച പ്രത്യേക പെര്‍മിറ്റ്, മക്ക ജവാസാത്ത് ഇഷ്യു ചെയ്ത ഇഖാമ, ഉംറ പെര്‍മിറ്റ്, ഹജ് പെര്‍മിറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു രേഖയുള്ള വിദേശികളെ മാത്രമേ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും അല്ലാത്തവരെ ചെക്ക് പോസ്റ്റുകളില്‍നിന്ന് തിരിച്ചയക്കുമെന്നും ബ്രിഗേഡിയര്‍ സമി അല്‍ശുവൈരിഖ് പറഞ്ഞു.

വിദേശികള്‍ക്ക് മക്കയില്‍ പ്രവേശിക്കുന്നതിനുള്ള പെര്‍മിറ്റുകള്‍ക്കുള്ള അപേക്ഷകള്‍ ജവാസാത്ത് ഡയറക്ടറേറ്റ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ഗാര്‍ഹിക തൊഴിലാളികള്‍, മക്കയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികള്‍, ഹജ് കാലത്ത് മക്കയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ സീസണ്‍ തൊഴില്‍ വിസകളില്‍ എത്തുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കാണ് ഓണ്‍ലൈന്‍ വഴി പ്രത്യേക പെര്‍മിറ്റ് അനുവദിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ് വഴിയാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള പെര്‍മിറ്റ് അനുവദിക്കുന്നത്. തങ്ങള്‍ക്കു കീഴിലെ തൊഴിലാളികള്‍ക്കുള്ള പെര്‍മിറ്റുകള്‍ സ്ഥാപനങ്ങള്‍ക്ക് മുഖീം പോര്‍ട്ടല്‍ വഴിയും അനുവദിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ടാർഗെറ്റ് ഡിസ്ട്രോയ്ഡ്'; യുഎഇയുടെ ഉരുക്കുമുഷ്ടി, നിർണായക ദൃശ്യങ്ങൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം
രാത്രി വൈകിയിട്ടും കാണാത്തതിനെ തുടർന്ന് മുറി തുറന്നു നോക്കി, താമസസ്ഥലത്ത് വീണുകിടക്കുന്ന നിലയിൽ പ്രവാസി മലയാളി, ജീവൻ രക്ഷിക്കാനായില്ല