
റിയാദ്: തീർഥാടകർക്ക് പുതിയ നിയമം അനുസരിച്ചുള്ള താമസസൗകര്യം ഒരുക്കുന്നതിൽ വീഴ്ച വരുത്തിയ നാല് ഉംറ സർവീസ് കമ്പനികളെ സൗദി ഹജ്ജ് ഉംറ മന്ത്രാലയം സസ്പെൻഡ് ചെയ്തു. സേവനങ്ങള്‍ നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയതിനും നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചതിനുമാണ് ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്തത്. ഈ കമ്പനികളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണ് ചെയ്തത്.
നിയമലംഘനം വരുത്തിയ മറ്റ് ഉംറ സർവിസ് കമ്പനികള്‍ക്ക് പിഴ ചുമത്തി. ടൂറിസം മന്ത്രാലയത്തിെൻറ ലൈസൻസ് നേടിയിട്ടുള്ള ഹോട്ടലുകൾ, അപ്പാർട്ട്മെൻറുകൾ, വില്ലകൾ തുടങ്ങിയ താമസകേന്ദ്രങ്ങളുമായി കരാറൊപ്പിട്ട രേഖകൾ മന്ത്രാലയത്തിെൻറ ‘നുസുക് മസാർ’ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്നതിലും അതനുസരിച്ചുള്ള താമസസൗകര്യം ഉംറ തീർഥാടകർക്ക് ഒരുക്കി നൽകാത്തതിനുമാണ് നാല് കമ്പനികളെ സസ്പെൻഡ് ചെയ്തത്.
തീര്‍ഥാടകര്‍ക്ക് പൂര്‍ണ അവകാശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഉയര്‍ന്ന നിലവാരത്തിലും പ്രഫഷനലിസത്തിലും സേവനങ്ങള്‍ നല്‍കാനും വീഴ്ചകള്‍ തടയാനുമുള്ള പ്രതിബദ്ധത ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. അംഗീകൃത ചട്ടങ്ങളും നിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കണമെന്നും നിര്‍ദിഷ്ട ഷെഡ്യൂളുകള്‍ക്കനുസൃതമായി തീര്‍ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കണമെന്നും എല്ലാ ഉംറ കമ്പനികളോടും സ്ഥാപനങ്ങളോടും മന്ത്രാലയം ആഹ്വാനം ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ