
കുവൈത്ത് സിറ്റി: കുവൈത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം ഫിഫ്ത് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചതായി ഫർവാനിയ സെന്ററിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ സ്ഥിരീകരിച്ചു. വാഹനം മറിഞ്ഞ് തീപിടിക്കുകയായിരുന്നു.
അപകട വിവരമറിഞ്ഞയുടൻ ഫർവാനിയയിലെ അഗ്നിശമനസേനാ യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ പൂർണ്ണമായും അണച്ച ശേഷം, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും തുടർനടപടികൾക്കായി അധികാരികൾക്ക് കൈമാറുകയും ചെയ്തു. അപകടത്തിൽ മരിച്ചയാളുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam