Big Ticket : എന്നാണ് ടിക്കറ്റെടുത്ത് തുടങ്ങിയതെന്ന് ഓര്‍മയില്ല; യുഎഇയില്‍ 50 കോടി നേടിയ മലയാളി പറയുന്നു

By Web TeamFirst Published Jan 5, 2022, 3:51 PM IST
Highlights

തിങ്കളാഴ്‍ച നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ ട്രെമന്‍ഡസ് 25 മില്യന്‍  നറുക്കെടുപ്പില്‍ 2,50,00,000 ദിര്‍ഹം (50 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയ പ്രവാസി മലയാളി ഹരിദാസന്‍ മൂത്തട്ടില്‍ തന്റെ വിജയ കഥ പറയുന്നു

ദുബൈ: ബിഗ് ടിക്കറ്റില്‍ നിന്ന് സമ്മാന വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിക്കുമ്പോള്‍ ഹരിദാസന്‍ വീട്ടിലായിരുന്നു. ആരോ കബളിപ്പിക്കുകയാണെന്നാണ് വിചാരിച്ചത്. എന്നാല്‍ കുറച്ചുകഴിഞ്ഞ് സുഹൃത്തുക്കളിലൊരാള്‍ വിളിച്ച് നമ്മള്‍ കോടീശ്വരന്മാരായെന്ന് പറഞ്ഞപ്പോഴാണ് സംഭവം സത്യമാണെന്ന് മനസിലായതെന്ന് അദ്ദേഹം പറയുന്നു. തിങ്കളാഴ്‍ച നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ ട്രെമന്‍ഡസ് 25 മില്യന്‍  നറുക്കെടുപ്പില്‍ 2,50,00,000 ദിര്‍ഹം (50 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയ പ്രവാസി മലയാളി ഹരിദാസന്‍ മൂത്തട്ടില്‍ ആ നിമിഷത്തെ ഞെട്ടല്‍ പങ്കുവെച്ചത് ഇങ്ങനെയായിരുന്നു.

15 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഹരിദാസന്‍ ടിക്കറ്റെടുത്തത്. നറുക്കെടുപ്പിന്റെ തത്സമയ സംപ്രേക്ഷണം കാണുകയായിരുന്ന അവിരൊലാള്‍ തന്നെയാണ് അദ്ദേഹത്തെ വിളിച്ച് എല്ലാവരും കോടീശ്വരന്മാരായ സന്തോഷം അറിയിച്ചത്. 2008 മുതല്‍ യുഎഇയില്‍ ജീവിക്കുന്ന ഹരിദാസിന് എന്നു മുതലാണ് താന്‍ ബിഗ് ടിക്കറ്റെടുത്ത് തുടങ്ങിയതെന്ന് ഓര്‍മയില്ല. എന്നാല്‍ എല്ലാ മാസവും ടിക്കറ്റെടുക്കുകയും മറ്റുള്ളവരെ എടുക്കാന്‍ പ്രേരിപ്പിക്കുയും ചെയ്‍തിരുന്നു. നിങ്ങള്‍ക്ക് വിജയിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ ശ്രമിച്ചുകൊണ്ടേയിരിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

അല്‍ ഐനില്‍ താമസിക്കുന്ന 35കാരനായ ഹരിദാസ് അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ സ്‍കൈപാര്‍ക്ക് പ്ലാസയിലുള്ള ബിഗ് ടിക്കറ്റ് കൗണ്ടറില്‍ നിന്ന് നേരിട്ടാണ് ടിക്കറ്റെടുത്ത്. ഡിസംബര്‍ 30ന് വാങ്ങിയ 232976 എന്ന നമ്പരിലുള്ള ആ ടിക്കറ്റാണ് ഹരിദാസിന്റെയും സുഹൃത്തുക്കളുടെയും ജീവിതം മാറ്റി മറിച്ചത്. ഇത്തവണത്തെ നറുക്കെടുപ്പിലൂടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ബിഗ് ടിക്കറ്റ് നല്‍കിയത്. 

ഈ ജനുവരിയില്‍ ജീവിതം തന്നെ മാറ്റിമറിക്കപ്പെടാന്‍ സാധ്യതയുള്ള 2.2 കോടി ദിര്‍ഹം (44 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം നല്‍കുന്ന നറുക്കെടുപ്പാണ് ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.  10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് പുറമെ വന്‍തുകകളുടെ മറ്റ് മൂന്ന് സമ്മാനങ്ങള്‍ കൂടിയുണ്ട്. ഇതിനെല്ലാം പുറമെ ജനുവരിയില്‍ ഓരോ ആഴ്‍ചയും വിജയികളെ കാത്തിരിക്കുന്നത് രണ്ടര ലക്ഷം ദിര്‍ഹം വീതമാണ് (50 ലക്ഷം ഇന്ത്യന്‍ രൂപ). ഇത് രണ്ടാമത്തെ മാസമാണ് ഗ്രാന്റ് പ്രൈസിന് പുറമെ ബിഗ് ടിക്കറ്റ് ഇങ്ങനെ പ്രതിവാര നറുക്കെടുപ്പുകള്‍ കൂടി സംഘടിപ്പിക്കുന്നത്. 

ആഴ്‍ചയില്‍ ഓരോരുത്തര്‍ക്ക് വീതം ആകെ നാല് പേര്‍ക്ക് അരക്കോടി രൂപ വീതം ഈ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ സ്വന്തമാക്കാനാവും. ഓരോ ആഴ്‍ചയിലും ടിക്കറ്റെടുക്കുന്നവരെ ഉള്‍പ്പെടുത്തി നടത്തുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയാണ് വിജയിയെ കണ്ടെത്തുന്നത്. ഇങ്ങനെ വിജയികളാവുന്നവരും ഫെബ്രുവരി മൂന്നിന് നടക്കാനിരിക്കുന്ന 2.2 കോടിയുടെ നറുക്കെടുപ്പില്‍ പങ്കാളികളാവും. നറുക്കെടുപ്പിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ അറിയിനായി ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ ശ്രദ്ധിക്കുക.

ആഴ്‍ചതോറും 2,50,000 ദിര്‍ഹം സമ്മാനം നല്‍കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ വിശദാംശങ്ങള്‍

  1. പ്രൊമോഷന്‍ 1 : ജനുവരി ഒന്ന് മുതല്‍ എട്ട് വരെ. നറുക്കെടുപ്പ് ജനുവരി 9 ഞായറാഴ്‍ച
  2. പ്രൊമോഷന്‍ 2: ജനുവരി 9 മുതല്‍ 16 വരെ. നറുക്കെടുപ്പ് ജനുവരി 17 തിങ്കളാഴ്‍ച
  3. പ്രൊമോഷന്‍ 3: ജനുവരി 17 മുതല്‍ 23 വരെ. നറുക്കെടുപ്പ് ജനുവരി 24 തിങ്കളാഴ്‍ച
  4. പ്രൊമോഷന്‍ 4: ജനുവരി 24 മുതല്‍ 31 വരെ. നറുക്കെടുപ്പ് ഫെബ്രുവരി 1 ചൊവ്വാഴ്‍ച.

പ്രൊമോഷന്‍ തീയ്യതികള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന എല്ലാ ബിഗ് ടിക്കറ്റുകളും തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമായിരിക്കും ഉള്‍ക്കൊള്ളിക്കുക. എല്ലാ ആഴ്‍ചയിലേയും നറുക്കെടുപ്പുകളില്‍ ഈ ടിക്കറ്റുകള്‍ ഉള്‍പ്പെടില്ല.

click me!