അറബ് വനിതയല്ല... ആ സെല്‍ഫിയിലൂടെ താരമായ യുവതി മലയാളിയാണ്

Published : Jan 14, 2019, 06:16 PM ISTUpdated : Jan 14, 2019, 06:50 PM IST
അറബ് വനിതയല്ല... ആ സെല്‍ഫിയിലൂടെ താരമായ യുവതി മലയാളിയാണ്

Synopsis

അവിചാരിതമായി രാഹുല്‍ ഗാന്ധിയെ അടുത്ത് കണ്ടപ്പോള്‍ വീണുകിട്ടിയ അവസരമായിരുന്നു ആ സെല്‍ഫിയെന്ന് ഹസിന്‍ പറയുന്നു. രാഹുല്‍ ഗാന്ധി ദുബായിലെത്തിയ ദിവസം ഒരു സുഹൃത്തിനെ സ്വീകരിക്കാന്‍ ഹസിനും വിമാനത്താവളത്തിലെത്തിയിരുന്നു.

ദുബായ്: രാഹുല്‍ ഗാന്ധിയുടെ പ്രഥമ യുഎഇ സന്ദര്‍ശനം വഴി സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് ഹസിന്‍ അബ്ദുല്ല. രാഹുല്‍ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച ചിത്രത്തിലുള്ളത് അറബ് യുവതിയെന്നാണ് പ്രചരിച്ചതെങ്കിലും ദുബായില്‍ ഇവന്റ് മാനേജ്മെന്റ് സ്ഥാപനം നടത്തുന്ന കാസര്‍ഗോഡുകാരിയാണ് ഈ ചിത്രത്തിലെ താരം.

അവിചാരിതമായി രാഹുല്‍ ഗാന്ധിയെ അടുത്ത് കണ്ടപ്പോള്‍ വീണുകിട്ടിയ അവസരമായിരുന്നു ആ സെല്‍ഫിയെന്ന് ഹസിന്‍ പറയുന്നു. രാഹുല്‍ ഗാന്ധി ദുബായിലെത്തിയ ദിവസം ഒരു സുഹൃത്തിനെ സ്വീകരിക്കാന്‍ ഹസിനും വിമാനത്താവളത്തിലെത്തിയിരുന്നു. എന്നാല്‍ നൂറുകണക്കിന് ആളുകളുടെ തിരക്കിനടയില്‍ രാഹുലിനെ ദുരെനിന്ന് കാണാന്‍ പോലും കഴിഞ്ഞില്ല. എന്നാല്‍ സുഹൃത്ത് താമസിച്ച ഹോട്ടലില്‍ തന്നെയായിരുന്നു രാഹുലിനും താമസ സൗകര്യം ഒരുക്കിയിരുന്നത്.

ഹോട്ടലില്‍ നില്‍ക്കുമ്പോഴാണ് അധികം തിരക്കില്ലാതെ രാഹുലിനെ അടുത്ത് കണ്ടത്. അപ്പോഴാണ് സെല്‍ഫി എടുക്കാനുള്ള ആഗ്രഹം തോന്നിയതും. സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ തടഞ്ഞെങ്കിലും രാഹുല്‍ ഇടപെട്ട് സെല്‍ഫി എടുക്കാന്‍ അവസരം നല്‍കുകയായിരുന്നു. സെല്‍ഫി എടുക്കുന്ന ചിത്രം രാഹുല്‍ ഗാന്ധിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ചിത്രം വൈറലായി. രാഹുലിനൊപ്പം സെല്‍ഫിയെടുത്ത് താരമായി ഹസിനൊപ്പം സെല്‍ഫിയെടുക്കാനാണ് ഇപ്പോള്‍ തിരക്ക്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ
ക്വിസ് പ്രോഗ്രാമിൽ മോശം ചോദ്യങ്ങൾ ചോദിച്ച യുവതി കുവൈത്തിൽ അറസ്റ്റിൽ