പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, 2018 മുതല്‍ ലോക കേരള സഭയില്‍ ഉന്നയിച്ചത് കുവൈത്ത് പ്രവാസി

Published : Oct 07, 2025, 04:32 PM IST
ബാബു ഫ്രാന്‍സീസ്

Synopsis

പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി യാഥ്യാര്‍ത്ഥ്യമാകുമ്പോള്‍ 2018 മുതല്‍ ഈ വിഷയം ലോക കേരള സഭയില്‍ ഉന്നയിച്ചത് കുവൈത്ത് പ്രവാസി. ലോക കേരള സഭ രൂപീകരിച്ച സമയം മുതല്‍ അംഗമായ ബാബു പ്രസ്തുത ആവശ്യമുന്നയിച്ച് തുടര്‍ച്ചയായി നിവേദനം നല്‍കുകിയിരുന്നു. 

കുവൈറ്റ് സിറ്റി : 'നോര്‍ക്ക കെയര്‍' ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി യാഥ്യാര്‍ത്ഥ്യമാകുമ്പോള്‍ വിഷയം നിരവധി വേദികളില്‍ ഉയര്‍ത്തി ഫലപ്രാപ്തിയില്‍ എത്തിയതിന്‍റെ ആത്മസംത്യപതിലാണ് കുവൈത്ത് പ്രവാസി ബാബു ഫ്രാന്‍സീസ്. മടങ്ങി ചെല്ലുന്ന പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കണമെന്ന ആശയം 2018-ല്‍ ലോക കേരള സഭയില്‍ അടക്കം നിരവധി വേദികളില്‍ നിര്‍ദ്ദേശം ഉന്നയിച്ച വ്യക്തിയാണ് ലോക കേരളസഭ പ്രതിനിധിയും എന്‍സിപി. വര്‍ക്കിംഗ് കമ്മിറ്റി അംഗവും ഓവർസീസ് സെൽ ദേശീയ അധ്യക്ഷനുമായ ബാബു ഫ്രാന്‍സീസ്. ലോക കേരള സഭ രൂപീകരിച്ച സമയം മുതല്‍ അംഗമായ ബാബു പ്രസ്തുത ആവശ്യമുന്നയിച്ച് തുടര്‍ച്ചയായി നിവേദനം നല്‍കുകയും, ലോക കേരള സമ്മേളന ചര്‍ച്ചകളിലും, പ്രവാസി പരിപാടികളിലും വിഷയം അവതരിപ്പിച്ചിരുന്നു.

2024 ജൂണില്‍ നടന്ന നാലാം ലോക കേരള സഭയിലും ഈ വിഷയം മുഖ്യമന്ത്രിയോടും, സ്പീക്കറോടും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി  മടങ്ങി വരുന്ന പ്രവാസികളെയും ഉള്‍പ്പെടുത്തി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതും ഇദ്ദേഹമാണ്. പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സുപ്രീം കോടതിയിലും ദില്ലി ഹൈക്കോടതിയിലും കേരള ഹൈക്കോടതിയിലും ഹർജികൾ സമർപ്പിച്ച് കേസുകൾ നടത്തി പ്രവാസികൾക്ക് അനുകൂല വിധികൾ, പ്രവാസി ലീഗൽ സെല്ലിന്‍റെ പ്രവർത്തനം വഴി ലഭിച്ചതിൽ മുൻകൈ എടുത്ത് പ്രവർത്തിച്ച വ്യക്തി കൂടിയാണ് പ്രവാസി ലീഗൽ ഗ്ലോബൽ വക്താവും കുവൈത്ത് കൺട്രി ഹെഡുമായ ബാബു ഫ്രാൻസീസ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: 9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ മുരാരി ബാബുവിനെ വിട്ടയച്ച് ഇഡി
ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവൽ സൗദിയിൽ; നിർണായക കൂടിക്കാഴ്ചകൾക്ക് സാധ്യത