സന്ദര്‍ശന വിസക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്; കുവെെത്തില്‍ അംഗീകാരം

By Web TeamFirst Published Apr 3, 2019, 12:11 AM IST
Highlights

ഇനി മുതൽ സന്ദർശന വിസക്കുള്ള അപേക്ഷയോടൊപ്പം ആരോഗ്യ ഇൻഷുറൻസ് ഫീസ് അടച്ചതിന്റെ രസീത് സ്പോൺസർ സമർപ്പിക്കണം. ഇൻഷുറൻസ് പരിരക്ഷയിൽ ആശുപത്രിയിൽ ചികിത്സ ലഭിക്കും

കുവെെത്ത് സിറ്റി: കുവൈത്തിൽ സന്ദർശന വിസയിൽ എത്തുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി. ഇത് സംബന്ധിച്ച് മന്ത്രിസഭാ ഉത്തരവിറക്കി. ഗസറ്റിൽ പ്രസിദ്ധീകരിച്ച് മൂന്ന് മാസം കഴിഞ്ഞ് മാത്രമേ നിയമം പ്രാബല്യത്തിത്തിലാകൂ. സന്ദര്‍ശന വിസയിലെത്തുന്നവര്‍ക്കും താത്ക്കാലിക ഇഖാമയിലുള്ളവര്‍ക്കും ആരോഗ്യ ഇന്‍ഷുറസ് ഏര്‍പ്പെടുത്തണമെന്ന് വ്യക്തമാക്കി നിയമത്തില്‍ വരുത്തിയ ഭേദഗതിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

ഇനി മുതൽ സന്ദർശന വിസക്കുള്ള അപേക്ഷയോടൊപ്പം ആരോഗ്യ ഇൻഷുറൻസ് ഫീസ് അടച്ചതിന്റെ രസീത് സ്പോൺസർ സമർപ്പിക്കണം. ഇൻഷുറൻസ് പരിരക്ഷയിൽ ആശുപത്രിയിൽ ചികിത്സ ലഭിക്കും. എന്നാൽ, അടിയന്തര വൈദ്യസഹായവും, സർജറിയും മാത്രമാകും ലഭിക്കുക. അടിയന്തര ചികത്സ ആവശ്യമില്ലാത്ത രോഗങ്ങൾക്ക് പരിരക്ഷ ലഭിക്കില്ല.

ചികത്സാ സൗകര്യത്തിന് വേണ്ടി മാത്രം വിസയെടുക്കുന്നത് തടയാനാണ് പുതിയ നിയമം കൊണ്ടുവന്നത്. മൂന്ന് മാസത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരും. അതേ സമയം, ഇൻഷുറൻസ് പ്രീമിയം തുക എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. 

click me!