
ദുബായ്: കാലാവസ്ഥ മാറുന്നതിന് പിന്നാലെ ഇന്‍ഫ്ലുവന്‍സ വൈറസ് കാരണമുള്ള രോഗങ്ങള്‍ സൂക്ഷിക്കണമെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. മാരകമാവാന്‍ സാധ്യതയുള്ള പനിക്കെതിരെ ദേശീയ അടിസ്ഥാനത്തില്‍ ബോധവത്കരണ കാമ്പയിനും തുടക്കമായി.
പനി പടരാതിരിക്കാനും അതുകൊണ്ടുണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍ കുറയ്ക്കാനും വാക്സിനുകള്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്നവരടക്കം എല്ലാ മേഖലയിലുമുള്ളവരെ ലക്ഷ്യമിടുന്ന കാമ്പയിന്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കും. കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടാകുന്ന അണുബാധയും അസുഖങ്ങളും ചിലപ്പോള്‍ സങ്കീര്‍ണ്ണമാവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രാലയം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. ഹുസൈന്‍ അബ്ദുല്‍ റഹ്‍മാന്‍ അറിയിച്ചു. മരണത്തിന് പോലും കാരണമായേക്കാവുന്ന പനിക്കെതിരെ വാക്സിന്‍ സ്വീകരിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ടാണ് വ്യാപക പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam