
ഷാര്‍ജ: ഭാര്യയെയും കാമുകനെയും ആസിഡ് ഒഴിച്ചുകൊന്ന പ്രവാസിക്കെതിരെ ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി. 30 വയസുകാരനായ ശ്രീലങ്കന്‍ പൗരനാണ് 23കാരിയായ ഭാര്യയെയും അവരുടെ സുഹൃത്തിനെയും കൊലപ്പെടുത്തിയതിന് നിയമനടപടി നേരിടുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യ മറ്റൊരു പുരുഷനുമായി തന്റെ ഫ്ലാറ്റില്‍ വെച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ആഡിസ് ഒഴിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവാഹത്തിന് മുന്‍പ് തന്നെ ഏറെക്കാലത്തെ പരിചയമുണ്ടായിരുന്ന ഭാര്യ തന്നെ ചതിച്ചത് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ഷാര്‍ജയില്‍ താമസിച്ചിരുന്ന യുവാവിന് ബിസിനസ് ആവശ്യങ്ങള്‍ക്കായി നാട്ടിലേക്ക് പോകേണ്ടിവന്നു. 20 ദിവസം നാട്ടില്‍ താമസിച്ചശേഷം മടങ്ങിവരാനായിരുന്നു തീരുമാനം.
നാട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് തന്റെ ഭാര്യ മറ്റൊരാളുടെ ഒപ്പം നില്‍ക്കുന്ന ചിത്രം ഫേസ്ബുക്കില്‍ കണ്ടത്. ഫോണ്‍വിളിച്ച് കാര്യം അന്വേഷിക്കാതെ ഉടനെ തന്നെ ദുബായിലേക്ക് മടങ്ങി. വീട്ടിലേക്ക് പോകുന്നതിന് പകരം അടുത്തുള്ള ഹോട്ടലില്‍ താമസിച്ച് ഭാര്യയുടെയും കാമുകന്റെയും നീക്കങ്ങള്‍ നിരീക്ഷിച്ചു. പുറത്തുപോയി തിരിച്ചുവരികയായിരുന്ന ഇരുവരും അപ്പാര്‍ട്ട്മെന്റിലേക്ക് പോകുന്നത് കണ്ട് അവരെ പിന്തുടര്‍ന്നു. വീടിനുള്ളില്‍ കയറിയ ഇവര്‍ വാതില്‍ അടച്ചിരുന്നില്ല. തുടര്‍ന്ന് ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ വീടിനുള്ളിലേക്ക് കടന്നുചെന്ന് കൈയ്യില്‍ കരുതിയ ആസിഡ് ഒഴിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഭാര്യ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മാസങ്ങള്‍ നീണ്ട ചികിത്സക്ക് ശേഷം കാമുകനും മരണത്തിന് കീഴടങ്ങി. ആസിഡ് ഒഴിച്ച ശേഷം നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ച ഇയാളെ വിമാനത്താവളത്തിലെ വെയിറ്റിങ് ഏരിയയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam