ഉറക്കത്തിൽ ഹൃദയാഘാതം; മുറിക്കുള്ളിൽ പ്രവാസി മലയാളി മരിച്ച നിലയിൽ

Published : Apr 06, 2026, 10:43 AM IST
malayali died in saudi

Synopsis

മുറിക്കുള്ളിൽ പ്രവാസി മലയാളി മരിച്ച നിലയിൽ. ഉറക്കത്തിൽ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണം. കൊല്ലം അഞ്ചൽ സ്വദേശിയാണ് മരിച്ചത്. തൊഴിലുടമ താമസസ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ്  മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

റിയാദ്: ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചൽ സ്വദേശി അബ്ദുൽ മാലിക് (48) റിയാദിൽ ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. അഞ്ചൽ കരുകോൺ പുല്ലാഞ്ഞിയോട് പള്ളിക്കിഴക്കതിൽ വീട്ടിൽ താമസിക്കുന്ന അദ്ദേഹം റിയാദിലെ എക്സിറ്റ് 14-ലെ ഒരു വീട്ടിലാണ് ജോലി ചെയ്തിരുന്നത്. രാവിലെ പതിവ് സമയമായിട്ടും ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് തൊഴിലുടമ താമസസ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് മാലികിനെ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉറക്കത്തിനിടെ സംഭവിച്ച ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതപ്പെടുന്നു. തലേദിവസം രാത്രിയിൽ ചെറിയ രീതിയിൽ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി അദ്ദേഹം സുഹൃത്തുക്കളോട് സൂചിപ്പിച്ചിരുന്നു. നിലവിൽ റിയാദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സാമൂഹിക പ്രവർത്തകർ. ഭാര്യ: ഷൈല, മക്കൾ: ഹക്കിം, ഉനൈസ സഹീർ (ദുബൈ), ബാസിത്. മരുമകൻ: സഹീർ (ദുബൈ).

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെർഫെക്ട് ദൗത്യം, ഈഗിൾ പൈലറ്റിന്റെ രക്ഷാപ്രവർത്തനം, ട്രംപിനെ വിളിച്ച് നെതന്യാഹുവിൻ്റെ അഭിനന്ദനം
ദുബായിലെ 100 കോടി ദിർഹം പദ്ധതി; വൻ ഇളവുകളെന്ന് സംരംഭകർ