കനത്ത മഴയ്ക്ക് സാധ്യത; റിയാദ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മെയ് 8 വരെ ഓണ്‍ലൈന്‍ ക്ലാസ്

By Web TeamFirst Published May 2, 2024, 11:58 PM IST
Highlights

കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച വരെ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.

റിയാദ്: റിയാദ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസ് ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. മെയ് 8 വരെ മഴയ്ക്ക് സാധ്യതയുള്ളത് കാരണമാണ് നിർദേശം.

കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ബുധനാഴ്ച വരെ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ഖാസിം, ബഹ, വടക്കന്‍ അതിര്‍ത്തികള്‍, ജൗഫ്, ജസാന്‍, അസീര്‍, മക്ക, മദീന, റിയാദ് മേഖലകളിലും പ്രതികൂല കാലാവസ്ഥ അനുഭവപ്പെടുമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി 94.4 മില്ലിമീറ്റര്‍ മഴയാണ് ചില പ്രദേശങ്ങളില്‍ ലഭിച്ചത്. അല്‍ ഖസീമിലെ ബുറൈദയില്‍ 17.5 മില്ലിമീറ്റര്‍ മഴ പെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!