അണുബാധ; പ്രവാസി ഇന്ത്യക്കാരൻ സൗദി അറേബ്യയിൽ മരിച്ചു

By Web TeamFirst Published May 2, 2024, 4:32 PM IST
Highlights

ശസ്ത്രക്രിയക്ക് ശേഷമുണ്ടായ കനത്ത അണുബാധയെ തുടർന്ന് നരേഷിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 

റിയാദ്: ഉത്തർപ്രദേശ് ഖോരഖ്‌പൂർ സ്വദേശി നരേഷ് നിഷാദ് (25) അണുബാധയെ തുടർന്ന് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചു. ശരീരത്തിൽ മുഴകൾ കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷമുണ്ടായ കനത്ത അണുബാധയെ തുടർന്ന് നരേഷിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 

ജുബൈലിലെ ഒരു കോൺട്രാക്ടിങ് കമ്പനിയിലെ തൊഴിലാളിയായിരുന്നു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം അറിയിച്ചു. പിതാവ്: റാം നിഷാദ് , മാതാവ്: സേവതി ദേവി.

Read Also - കേരളം കേൾക്കാൻ കൊതിക്കുന്ന വാര്‍ത്ത; റഹീമിന്റെ മോചനം വൈകാതെ, മരിച്ച സൗദി ബാലന്റെ കുടുംബത്തെ കോടതി വിളിച്ചു

റിയാദിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ അയച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിയില്ല 

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച റിയാദിൽ നിര്യാതനായ തിരുവനന്തപുരം കൽതുരുത്തി സ്വദേശി സുധീർ അബൂബക്കറിന്റെ മൃതദേഹമാണ് സമയത്ത് നാട്ടിലെത്താതെ മുംബൈയിൽ കുടുങ്ങിയത്. ഏപ്രിൽ 29 ന് തിങ്കളാഴ്ച വൈകീട്ട് 7:40 ന് റിയാദിൽ നിന്ന് മുബൈയിലേക്ക് പറന്ന എഐ 922 എയർ ഇന്ത്യ വിമാനത്തിലാണ് സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാടും സുധീറിന്റെ ബന്ധുക്കളും ചേർന്ന് മൃതദേഹം നാട്ടിലേക്കയച്ചത്. പുലർച്ചെ 2:20 ന് വിമാനം മുബൈയിലെത്തിയെങ്കിലും 5:45 ന് മുബൈയിൽ നിന്നും തിരുവന്തപുരത്തേക്ക് പുറപ്പെടുന്ന വിമാനത്തിലേക്ക് മൃതദേഹം മാറ്റിയിരുന്നില്ല. 

രാവിലെ 8:10 ന് തിരുവനന്തപുരത്ത് എത്തുന്ന എയർ ഇന്ത്യയുടെ എഐ 1657 വിമാനത്തിൽ മൃതദേഹം എത്തുമെന്ന് അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും പുറത്ത് കാത്ത് നിന്നെങ്കിലും ആ വിമാനത്തിൽ സുധീറിന്റെ മൃതദേഹം ഉണ്ടായിരുന്നില്ല. അതേ വിമാനത്തിൽ റിയാദിൽ നിന്ന് തിരുവന്തപുരത്തേക്ക് പോയ സഹോദരൻ സുബൈർ മുംബൈയിൽ നിന്ന് ബോഡി തിരുവന്തപുരത്തേക്കുള്ള വിമാനത്തിൽ കയറിയിട്ടുണ്ടല്ലോ എന്ന് എയർലൈൻ ജീവനക്കാരോട് ചോദിച്ച് ഉറപ്പുവരുത്തിയപ്പോൾ ഉണ്ടെന്നാണ് മറുപടി ലഭിച്ചത്. അത് വിശ്വസിച്ചാണ് സഹോദരൻ സുബൈർ മുബൈയിൽ നിന്ന് തിരുവന്തപുരത്തേക്ക് പോയത്. 

മൃതദേഹം ചൊവ്വാഴ്ച രാത്രി തിരുവനന്തപുരത്ത് എത്തിക്കാമെന്നാണ് എയർ ഇന്ത്യ അധികൃതർ പിന്നീട് ബന്ധുക്കളെ അറിയിച്ചത്. അന്യദേശത്ത് നിന്ന് അതിവേഗം നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി മൃതദേഹം അയച്ചിട്ടും ഗൗരവമില്ലാതെ കൈകാര്യം ചെയ്യുന്ന രീതി പ്രതിഷേധാർഹമാണെന്നും നിരുത്തരവാദിത്തപരവും മൃതശരീരത്തോടുള്ള അനാദരവുമാണ് എയർ ഇന്ത്യ എയർലൈനിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും ഗുരുതരമായ വീഴ്ചക്ക് കൃത്യമായ വിശദീകരണം നൽകാൻ കമ്പനി തയ്യാറാകണമെന്നും സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

click me!