സൗദി അറേബ്യയില്‍ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

By Web TeamFirst Published Dec 3, 2020, 2:35 PM IST
Highlights

ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും വെള്ളക്കെട്ടിനും ഒഴുക്കിനും സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കണമെന്നും സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു.

റിയാദ്: സൗദി അറേബ്യയില്‍ ഇടിമിന്നലോട് കൂടിയ മഴ ഞായറാഴ്ച വരെ തുടരാന്‍ സാധ്യതയുണ്ടെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്. റിയാദ്, മക്ക, അല്‍ബാഹ, അസീര്‍, ജീസാന്‍, ഹാഇല്‍, ഖസീം, ഹൂദുദ് ശിമാലിയ, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലാണ് മഴ ലഭിക്കുക. 

കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും വെള്ളക്കെട്ടിനും ഒഴുക്കിനും സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കണമെന്നും സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. ഉയര്‍ന്ന പ്രദേശങ്ങള്‍, തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതയുള്ളത്. മക്കയിലെ ചില ഭാഗങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ചവരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മേഖല സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. 
 

click me!