അൽ ഐനിൽ കനത്ത മഴ, ഓറഞ്ച് അലർട്ട്; ജാഗ്രത മുന്നറിയിപ്പ് നൽകി അധികൃത‍ർ

Published : Jul 27, 2025, 10:45 AM IST
heavy rain

Synopsis

അല്‍ ഐനില്‍ കനത്ത മഴ പെയ്യുന്നതിന്‍റെ വീഡിയോ സ്റ്റോം സെന്‍റര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു.

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ. കൊടുംചൂടിന് ആശ്വാസമായാണ് ഇന്നലെ പലയിടങ്ങളിലും മഴ പെയ്തത്. അല്‍ ഐനിലെ ഗാര്‍ഡന്‍ സിറ്റി, ഖതം അല്‍ ഷിക്ല എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചു.

അല്‍ ഐനില്‍ കനത്ത മഴ പെയ്യുന്നതിന്‍റെ വീഡിയോ സ്റ്റോം സെന്‍റര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. ശക്തമായ കാറ്റും മഴക്കൊപ്പം ഉണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയെ മുന്‍നിര്‍ത്തി ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. താഴ്വരകളിലേക്ക് പോകരുതെന്നും വാഹനമോടിക്കുന്നവര്‍ പുതുക്കിയ വേഗപരിധി പാലിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും അബുദാബി അധികൃതര്‍ അറിയിച്ചു. അല്‍ ഐനിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ ലഭിച്ച സാഹചര്യത്തില്‍ ദേശീയ കാലാവസ്ഥ കേന്ദ്രം ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പുറപ്പെടുവിച്ചിരുന്നു.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദമ്മാമിലെ ഏറ്റവും വലിയ വിനോദ നഗരം, വിസ്മയലോകം തുറന്ന് ഗ്ലോബൽ സിറ്റി
പുതുവർഷത്തെ വരവേൽക്കാൻ യുഎഇ ഒരുങ്ങി, റെക്കോർഡുകൾ തകർക്കാൻ വെടിക്കെട്ടും ഡ്രോൺ ഷോകളും