പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച് ഫ്രാൻസ്, സ്വാഗതം ചെയ്ത് സൗദി അറേബ്യ

Published : Jul 26, 2025, 05:21 PM IST
saudi arabia

Synopsis

പലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിനായുള്ള അന്താരാഷ്ട്ര സമൂഹത്തിന്‍റെ കരാറിനെയും കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967ലെ അതിർത്തികളിൽ ഒരു സ്വതന്ത്ര രാഷ്ട്ര സ്ഥാപിക്കുന്നതിനെയും സ്ഥിരീകരിക്കുന്ന ചരിത്രപരമായ തീരുമാനമാണിതെന്ന് സൗദി അറേബ്യ പ്രശംസിച്ചു.

റിയാദ്: പലസ്തീൻ വിഷയത്തിൽ നിർണായക തീരുമാനവുമായി ഫ്രാൻസ്. സ്വതന്ത്ര പലസ്തീൻ രാജ്യത്തെ അംഗീകരിക്കുന്നതായി പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. തീരുമാനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിനായുള്ള അന്താരാഷ്ട്ര സമൂഹത്തിന്‍റെ കരാറിനെയും കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967ലെ അതിർത്തികളിൽ ഒരു സ്വതന്ത്ര രാഷ്ട്ര സ്ഥാപിക്കുന്നതിനെയും സ്ഥിരീകരിക്കുന്ന ചരിത്രപരമായ തീരുമാനമാണിതെന്ന് സൗദി അറേബ്യ പ്രശംസിച്ചു.

അന്താരാഷ്ട്ര പ്രമേയങ്ങൾ നടപ്പാക്കുന്നതിനും നിയമങ്ങൾ പാലിക്കുന്നത് വർധിപ്പിക്കുന്നതിനും സഹായിക്കുന്ന നടപടികൾ രാജ്യങ്ങൾ തുടർന്നും സ്വീകരിക്കേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. പലസ്തീനെ ഇതുവരെ അംഗീകരിക്കാത്ത ശേഷിക്കുന്ന രാജ്യങ്ങളോടും സമാധാനത്തിനും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കും പിന്തുണ നൽകുന്നതിനായി സമാനമായ അനുകൂല നടപടികളും ഗൗരവമായ നിലപാടുകളും സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം