
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ കനത്ത മഴ. 2022ന് ശേഷം ജിദ്ദയിൽ രേഖപ്പെടുത്തിയ ഉയർന്ന മഴയാണിത് (135 മില്ലിമീറ്റർ). താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. ജിദ്ദയിലും പരിസരങ്ങളിലും ഇടിമിന്നലോടു കൂടിയ കനത്ത മഴ ലഭിച്ചു. പല റോഡുകളിലും വെള്ളക്കെട്ടുണ്ടായി.
കനത്ത മഴ സാധാരണ ജീവിതത്തെ ബാധിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടന്നത് കാരണം ആളുകൾക്ക് ബുദ്ധിമുട്ടുകൾ നേരിട്ടു. 2022 നവംബര്‍ 24നായിരുന്നു അടുത്തിടെ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. അന്ന് ആറ് മണിക്കൂറില്‍ 179 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. അതേസമയം, മദീനയിലും പരിസരങ്ങളിലും മിതമായ മഴ ലഭിച്ചതായും ഇത് കാലാവസ്ഥയെ കൂടുതൽ സുഖകരമാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു. തുടർന്നും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam