കനത്ത മഴ; യുഎഇയിലെ മഴ മുന്നറിയിപ്പിൽ മാറ്റം, റെഡ് അലർട്ട് പിന്‍വലിച്ചു, പുതുക്കിയ ജാഗ്രതാ നിര്‍ദേശങ്ങൾ അറിയാം

By Web TeamFirst Published Apr 17, 2024, 12:07 AM IST
Highlights

റെഡ് അലര്‍ട്ടിന് പകരം വിവിധയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപ്പിച്ചത്

അബുദാബി: ഒമാനിലും യുഎഇയിലും കനത്ത മഴ തുടരുന്നു. മഴ മുന്നറിയിപ്പിലും മാറ്റം വരുത്തി. യുഎഇയില്‍ നേരത്തെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. റെഡ് അലര്‍ട്ടിന് പകരം വിവിധയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപ്പിച്ചത്. ശക്തമായ മഴ തുടരുമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് നിര്‍ദേശം. അൽ ഐൻ, ഫുജൈറ, കോര്‍ഫക്കാൻ മേഖലകളിൽ ഓറഞ്ച് അലര്‍ട്ട് ആണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് മേഖലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നും നിര്‍ദേശമണ്ട്. മഴ കനത്തതോടെ ദുബായിൽ നാളെയും വർക്ക് ഫ്രം ഹോം അനുവദിച്ചു. വിദ്യാലയങ്ങൾക്ക് അവധിയാണ്. സ്വകാര്യ മേഖലയിലും ആവശ്യമെങ്കിൽ വർക്ക് ഫ്രം ഹോം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. വരും മണിക്കൂറുകളിലും മഴ ശക്തമാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

ഒമാനിൽ ഇതിനോടകം വലിയ നാശം വിതച്ച മഴ നാളെ പുലർച്ചെയും രാവിലെയും വീണ്ടും കനക്കും എന്നാണ് മുന്നറിയിപ്പ്. ഒമാനിൽ മഴയിൽ മരണം 18 ആയി. റോഡുകളിലെ വെള്ളക്കെട്ട് കാരണം പലയിടത്തും ഗതാഗതം നിലച്ചു. വീടിന് പുറത്ത് ഇറങ്ങരുതെന്നാണ് നിർദേശം. സ്‌കൂളുകൾക്കും തൊഴിൽ സ്ഥാപനങ്ങൾക്കും അവധിയാണ്. ഇതിനോടകം വലിയ നാശ നഷ്ടം ഉണ്ടായ ഒമാനിൽ ഇന്ന് അർദ്ധരാത്രി മുതൽ രാവിലെ വരെ കൂടുതൽ ശക്തമായ മഴയാണ് മുന്നറിയിപ്പ് നിൽക്കുന്നത്.

ഒമാനിൽ പൊലീസ് ഉൾപ്പടെ സംവിധാനങ്ങൾ സജ്ജമാണ്. ശക്തമായ കാറ്റും  ഒപ്പം  ഇടിമിന്നലോടു കൂടിയ  മഴ മുസന്ദം,അൽബുറൈമി,അൽ ദാഹിറ, വടക്കൻ ബാത്തിനാ, മസ്കത്ത്, വടക്കൻ  അൽ-ഷർഖിയ, തെക്കൻ ശർഖിയ , വടക്കൻ  അൽ വുസ്ത ഗവർണറേറ്റ്, എന്നിവിടങ്ങളിൽ ഉണ്ടാകുമെന്ന് ഒമാൻ സിവിൽ  ഏവിയേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 

താമരശ്ശേരിയിൽ കാറുകൾ കൂട്ടിയിടിച്ച് വൻ അപകടം; 7 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

 

click me!