കുവൈത്തിൽ കനത്ത സുരക്ഷാ പരിശോധന; ജലീബിൽ 301പേർ അറസ്റ്റിൽ

Published : May 22, 2025, 01:45 PM IST
കുവൈത്തിൽ കനത്ത സുരക്ഷാ പരിശോധന; ജലീബിൽ 301പേർ അറസ്റ്റിൽ

Synopsis

അറസ്റ്റ് ചെയ്തവരില്‍ 52 പേര്‍ ഒളിവില്‍ പോയവരാണ്

കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി. ആക്ടിങ് പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സഊദ് അൽ സബയുടെ കീഴിലുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ജലീബ് അൽ ശുയൂഖിൽ നടത്തിയ ഒരു പ്രധാന സുരക്ഷാ പരിശോധനയിൽ 70ലധികം നിയമലംഘനങ്ങൾ കണ്ടെത്തി. 

ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ഫർവാനിയ ഗവർണറേറ്റിന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനും സ്റ്റേറ്റ് ഏജൻസികളുമായി ഏകോപിപ്പിച്ച് 52 ഒളിവിൽ പോയ വ്യക്തികൾ ഉൾപ്പെടെ 301 പ്രതികളെ അറസ്റ്റ് ചെയ്തു. നിയമപരമായ ലംഘനങ്ങൾക്ക് 249 പേരെ നാടുകടത്തി. 191 വസ്തുക്കൾ പിടിച്ചെടുത്തു. ഫയർഫോഴ്‌സ് 238 അടച്ചുപൂട്ടൽ നോട്ടീസുകൾ പുറപ്പെടുവിക്കുകയും 121 ഇലക്ട്രിക്കൽ കേബിളുകൾ വിച്ഛേദിക്കുകയും ചെയ്തു. 130 വീടുകളുടെ വൈദ്യുതിയും വിച്ഛേദിച്ചതായി അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ആൾക്കൂട്ടത്തിനിടെ വാൾ വീശി യുവതി, സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ, പിന്നാലെ അറസ്റ്റ്
വെള്ളിയാഴ്ച മുതൽ മഴയ്ക്ക് സാധ്യത, ഖത്തറിൽ കാലാവസ്ഥാ മുന്നറിയിപ്പ്